പിഞ്ചുകുഞ്ഞിനെ മീന്‍പെട്ടിയില്‍ ഉപേക്ഷിച്ചു

ചന്തയിലെ ഒരു പെട്ടിയില്‍ നിന്നും ഇവിടത്തെ മീന്‍വില്‍പ്പനക്കാരാണ് കുഞ്ഞിനെ കണ്ടെത്തിയത്. കരച്ചില്‍ കേട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുഞ്ഞിനെ മീന്‍ പെട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ആരാണ് കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ച് പോയതെന്ന് വ്യക്തമല്ല.
കുപ്പായത്തില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. ജനിച്ച് ഒരു ദിവസം മാത്രം പ്രായമായതേയുള്ളൂ കുഞ്ഞിന്. ഉടന്‍തന്നെ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുനെല്‍വേലിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള തിസ്യാന്‍വിളൈ മാര്‍ക്കറ്റിലാണ് തുണിയില്‍ ഉപേക്ഷിച്ച നിലയില്‍ പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്.












Click it and Unblock the Notifications