Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിയുടെ റാലിക്ക് ടിക്കറ്റ്

ഹൈദാബാദ്: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയുടെ ഹൈദരാബാദ് റാലിയില്‍ പ്രവേശനം ടിക്കറ്റെടുത്തവര്‍ക്ക് മാത്രം.. അഞ്ച് രൂപ നിരക്കിലായിരിക്കും ടിക്കറ്റ് വില്‍പന. 2013 ആഗസ്റ്റ് 11 നാണ് മോഡി ഹൈദരാബാദിലെത്തുന്നത്.

Narendra Modi

സാധാരണ രാഷ്ട്രീയക്കാര്‍ പൈസ കൊടുത്ത് ആളുകളെ സംഘടിപ്പിക്കുമ്പോള്‍ ഒരു വ്യത്യസ്തതക്കാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. തങ്ങളുടെ നേതാവിന്റെ വാക്കുകള്‍ നേരിട്ട് കേള്‍ക്കാന്‍ ചെറുപ്പക്കാന്‍ പണം കൊടുത്ത് , ടിക്കറ്റെടുത്ത് വരട്ടെ എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍വിഎസ്എസ് പ്രഭാകര്‍ പറയുന്നത്.

റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധിയും വെച്ചിട്ടുണ്ട്. 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്കേ റാലിയില്‍ പ്രാതിനിധ്യമുണ്ടാകു. ഇതിനായി ഓണ്‍ലൈന്‍ രസ്‌ട്രേഷനും തുടങ്ങിക്കഴിഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ അധ്യക്ഷനായതിന് ശേഷമുള്ള മോഡിയുടെ ആദ്യ ദക്ഷിണേന്ത്യന്‍ സന്ദര്‍ശനമാണ് ആഗസ്റ്റില്‍ നടക്കാനിരിക്കുന്നത്. 2013 ജൂലായ് 27 നടത്താനിരുന്ന സന്ദര്‍ശനം ആന്ധ്രയിലെ പ്രദേശിക തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.

ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ അമ്പതിനായരം പേരെങ്കിലും പങ്കെടുക്കുമെന്നാണ് ബിജെപിയുടെ പ്രാദേശിക നേതൃത്വം വിലയിരുത്തുന്നത്. റാലി ദക്ഷിണേന്ത്യയിലെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കവും ആകും. പിന്നീട് സെപ്റ്റംബറില്‍ രയലസീമ മേഖലയിലെ കാര്‍ഷക റാലിയേയും മോഡി അഭിസംബോധന ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+