ചടയമംഗലത്ത് ബസുകള്‍ കൂട്ടിയിടിച്ച് 3പേര്‍ മരിച്ചു

മരിച്ചു. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരത്തുനിന്ന് പമ്പയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും സ്വകാര്യ ബസുമാണ് കുട്ടിയിടിച്ചത്. 60ല്‍ ഏറെ പേര്‍ ഇരുബസുകളിലുമായി ഉണ്ടായിരുന്നെന്നാണ് കണക്കുകള്‍. ബസ്സുകളിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ടന്നും 25 പേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഗോകുലം ആശുപത്രിയിലുമാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് അപകടം കണ്ടുനിന്നവര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയിലെയും ഫയര്‍ഫോഴ്‌സിന്റെയും ആംബുലന്‍സുകളിലും സ്വകാര്യ വാഹനങ്ങളിലുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത്.












Click it and Unblock the Notifications