മില്‍മ ഫ്രഷ് ആന്റ് പ്യുവറെന്ന വാക്ക് മാറ്റണം:കോടതി

തിങ്കളാഴ്ചയ്ക്കകം മില്‍മ നടപടി അറിയിക്കണമെന്നും അല്ലെങ്കില്‍ മായം ചേര്‍ക്കല്‍ നിരോധിത നിയമപ്രകാരം കേസെടുക്കുമെന്നും ജസ്റ്റിസുമാരായ എസ് സിരിജഗനും കെ രാമകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കവറില്‍ ഫ്രഷ് ആന്റ് പ്യുവര്‍ എന്നെഴുതാന്‍ നിര്‍ദ്ദേശിച്ചത് ദേശീയ ക്ഷീര വികസന കേര്‍പ്പറേഷനാണെന്നും അതിനാല്‍ അവരുടെ അനുമതിയോടു കൂടി മാത്രമെ അത് എടുത്ത് മാറ്റാന്‍ കഴിയൂ എന്നും മില്‍മ കോടതിയെ അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ ചെയ്യുന്നു എന്നതിന്റെ പേരില്‍ പാല്‍പ്പൊടി കലര്‍ത്തിയ പാലിനെ ശുദ്ധവും കലര്‍പ്പില്ലാത്തതുമാണെന്ന് രേഖപ്പെടുത്തി കേരളത്തില്‍ വില്‍പന നടത്തുന്നത് ന്യായീകരിക്കാനാകില്ലെന്ന് കോടതി നേരത്തെയും മില്‍മയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications