കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മില്‍മ ഫ്രഷ് ആന്റ് പ്യുവറെന്ന വാക്ക് മാറ്റണം:കോടതി

  • By Aswathi
Google Oneindia Malayalam News

Milma
കൊച്ചി: മില്‍മയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പാല്‍പ്പൊടി കലക്കിയ പാല്‍ പരിശുദ്ധമെന്ന് പറഞ്ഞ് വില്‍പന നടത്തുന്നത് തെറ്റാണെന്ന് കോടതി. മില്‍മ പാലിന്റെ കവറില്‍ ഫ്രഷ് ആന്റ് പ്യുവര്‍ എന്നെഴുതുന്നത് നീക്കണം. പാല്‍പ്പൊടി ചേര്‍ത്ത് വിപണിയിലെത്തിക്കുന്ന മില്‍മ പാലില്‍ ഫ്രഷ് ആന്റ് പ്യുവര്‍ എന്ന് എഴുതുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിനു തുല്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ചയ്ക്കകം മില്‍മ നടപടി അറിയിക്കണമെന്നും അല്ലെങ്കില്‍ മായം ചേര്‍ക്കല്‍ നിരോധിത നിയമപ്രകാരം കേസെടുക്കുമെന്നും ജസ്റ്റിസുമാരായ എസ് സിരിജഗനും കെ രാമകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കവറില്‍ ഫ്രഷ് ആന്റ് പ്യുവര്‍ എന്നെഴുതാന്‍ നിര്‍ദ്ദേശിച്ചത് ദേശീയ ക്ഷീര വികസന കേര്‍പ്പറേഷനാണെന്നും അതിനാല്‍ അവരുടെ അനുമതിയോടു കൂടി മാത്രമെ അത് എടുത്ത് മാറ്റാന്‍ കഴിയൂ എന്നും മില്‍മ കോടതിയെ അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍ ചെയ്യുന്നു എന്നതിന്റെ പേരില്‍ പാല്‍പ്പൊടി കലര്‍ത്തിയ പാലിനെ ശുദ്ധവും കലര്‍പ്പില്ലാത്തതുമാണെന്ന് രേഖപ്പെടുത്തി കേരളത്തില്‍ വില്‍പന നടത്തുന്നത് ന്യായീകരിക്കാനാകില്ലെന്ന് കോടതി നേരത്തെയും മില്‍മയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

English summary
High court order to milma that, remove the sentence fresh and pure from the milma packet cover,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X