ബിജുവിനെ രക്ഷപ്പെടാന്‍ സഹായിച്ചതിലും ശാലു പ്രതി

സോളാര്‍ തട്ടിപ്പ് പുറത്തു വരികയും സരിത എസ് നായര്‍ പിടിക്കപ്പെടുകയും ചെയ്തതോടെ ബിജു കോയമ്പത്തൂരിലേക്ക് കടന്നത് ശാലുവിന്റെ കാറിലാണ്. ശാലുവിന്റെ മൊബൈല്‍ ഫോണും ബിജുവിന്റെ കയ്യിലായിരുന്നു. ഈ കുറ്റം ശാലു പൊലീസിനോട് സമ്മതിച്ചിരുന്നു. ഒളിവില്‍ പോയ ബിജു ശാലുവിന്റെ ഫോണ്‍ ഉപയോഗിച്ചാണ് മാധ്യമങ്ങളോടും ബന്ധുക്കളോടും സംസാരിച്ചത്.
അതേസമയം, സോളാര്‍ തട്ടിപ്പു കേസില്‍ ഇപ്പോള്‍ അട്ടക്കുളങ്ങര വനിത ജയിലില്‍ റിമാന്റില്‍ കഴിയുന്ന ശാലു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിലാണ് ശാലു ഹൈക്കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചതി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശാലുവിനെതിരെ കേസെടുത്തിട്ടുള്ളത്.












Click it and Unblock the Notifications