യെമനില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് 14 മരണം
സനാ: യെമനില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് നാല് കുട്ടികളടക്കം 14 പേര്‍ മരിച്ചു. മരിച്ചലരില്‍ എട്ട് പേര്‍ സ്ത്രീകളാണ്. മഹ്വീത്ത് പ്രവിശ്യിലെ അല്‍ കാദം ഗ്രാമത്തിലാണ് അപകടം. തലസ്ഥാനമായ സനായില്‍ നിന്ന150 കിലോമീറ്റര്‍ അകലെയാണ് അല്‍ കാദം ഗ്രാമം.

2013 ജൂലായ് 13 നാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. ഒരു ഇരുനില വീട് പൂര്‍ണമായും തകര്‍ന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ജനറേറ്ററിലെ ഇന്ധനത്തിന് തീ പിടിച്ചാണ് പൊട്ടിത്തെറിച്ചത്. വീടിനടിയിലെ ചെറിയ മുറിയിലായിരുന്നു ജനറേറ്റര്‍ സൂക്ഷിച്ചിരുന്നത്. ജനറേറ്ററില്‍ നിറയെ ഇന്ധനം ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
വൈദ്യുതി ക്ഷാമം രൂക്ഷമായ യെമനില്‍ മിക്ക വീടുകളിലും ജനറേറ്റര്‍ ഉണ്ടാകും. സ്ഥിരം ഉപയോഗിക്കുന്നവയായതിനാല്‍ വലിയ തോതില്‍ ഇന്ധനവും ശേഖരിച്ച് വെച്ചിട്ടുണ്ടാകും. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.












Click it and Unblock the Notifications