പാകിസ്താനില്‍ വസ്ത്രധാരണത്തില്‍ നിയന്ത്രണം

പെഷവാര്‍: പാകിസ്താനില്‍ നോന്പ് കാലത്തെ വസ്ത്രധാരണത്തിന് നിയന്ത്രണങ്ങള്‍. പാക്-താലിബാനിലെ ഒരു വിഭാഗമായ മുല്ല നസീര്‍ താലിബാന്‍ ഗ്രൂപ്പാണ് വിശ്വാസികള്‍ക്കായി പുതിയ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയത്. ഇറുകിയതും വളരെ നേര്‍ത്തതു മായ വസ്ത്രങ്ങള്‍ റംസാന്‍ മാസത്തില്‍ ഉപയോഗിക്കരുതെന്നാണ് തീവ്രവാദ സംഘടന പറഞ്ഞിരിക്കുന്നത്.രാജ്യത്ത് ഇത്തരം വസ്ത്രങ്ങള്‍ക്ക് സംഘടന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഈ നിയമം ഒരു പോലെ ബാധകമാണ്. റംസാന്‍ വ്രതം എടുക്കാത്തവര്‍ക്ക് ഒരു മാസത്തെ തടവ് ശിക്ഷയും താലിബാന്‍ വിധിയ്ക്കുന്നുണ്ട്. 2013 ജൂലൈ 13 നാണ് സംഘടന നിരോധനം ഏര്‍പ്പെടുത്തിയത്
കഴിഞ്ഞ ദിവസം ചേര്‍ന്ന ഷൂറായോഗത്തിലാണ് സംഘടന പുതിയ തീരുമാനങ്ങള്‍ എടുത്തത്. ഇത് സംബന്ധിച്ച ലഘു ലേഖയും പുറത്തിറക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന കടയുടമകളില്‍ നിന്നും തുന്നല്‍ക്കാരില്‍ നിന്നും 50,000 രൂപ പിഴ ഈടാക്കാനും തീരുമാനമായിട്ടുണ്ട്. 'നല്ല താലിബാന്‍ ' എന്ന് അനുകൂലികള്‍ വിളിയ്ക്കുന്ന മുല്ല നസീര്‍ ഗ്രൂപ്പിന്റെ നേതാവ് മുല്ല നസീര്‍ 2013 ല്‍ ജനവരിയില്‍ അമേരിക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
മുസ്ലിംങ്ങള്‍ പുണ്യമാസമായി കണക്കാക്കുന്ന റംസാന്‍ മാസത്തില്‍ വസ്ത്രധാരണത്തില്‍ നിയന്ത്രണങ്ങള്‍ അറബ് രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നു. ഒരു മാസം നീണ്ട് നില്‍ക്കുന്ന വ്രതാനുഷ്ടാനങ്ങളില്‍ എല്ലാ മത വിശ്വാസികളും പങ്കെടുക്കണമെന്ന് മത നേതാക്കള്‍ ആഹ്വാനം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications