സാന്‍ഫ്രാന്‍സിസ്‌കോ: അടിവസ്ത്ര നിര്‍മ്മാണ രംഗത്ത്ഫാഷന്‍ മാത്രമല്ല ഇപ്പോള്‍ സാങ്കേതിക വിദ്യയും മാറി മാറി പരീക്ഷിക്കപ്പെടുകയാണ്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫാഷന്‍ സിസൈനറായ റാന്‍ഡി സറഫാനാണ് കൈകൊട്ടിയാല്‍ അഴിയ്ക്കാന്‍ കഴിയുന്ന തരത്തിലുള്ള പുത്തന്‍ ബ്രാ വികസിപ്പിച്ചെടുത്തത്.ഹുക്കില്ല എന്നതാണ് ഈ ബ്രായുടെ സവിശേഷതകളില്‍ മറ്റൊന്ന്. ഹുക്കിന് പകരം ബാറ്ററി കൊണ്ടാണ് ഇത് പ്രവര്‍ത്തിക്കുക. അതിനാല്‍ തന്നെ ബ്രാ ധരിച്ചതിന് ശേഷം കൈകൊട്ടിയാല്‍ മതി അത് താനേ അടയും. മാത്രമല്ല ആരെങ്കിലും കൈ കൊട്ടിയാല്‍ വീണ്ടും തുറക്കുകയും ചെയ്യും.
സിറിയന്‍ ബസാറുകളില്‍ കാണുന്ന അടിവസ്ത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ബ്രാ നിര്‍മ്മിച്ചതെന്ന് റാന്‍ഡി പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് പരസഹായം ഇല്ലാതെ തന്നെ ബ്രാ ധരിക്കുന്നതിന് ഇതിലൂടെ സഹായിക്കുമെന്നും റാന്‍ഡി. സാധാരണ സ്ത്രീകള്‍ക്കും ഇത് ഉപയോഗിക്കാം. എന്ന് കരുതി അടുത്ത് അവാര്‍ഡ് പരിപാടിയ്‌ക്കോ മറ്റോ ക്ളാപ്പിംഗ് ബ്രാ ഇട്ട് പോകാമെന്ന് വല്ല സെലിബ്രിറ്റികളും കരുതുന്നെങ്കില്‍ ഒരു മുന്നറിയിപ്പ്. അവിടെ ആളുകള്‍ കൈ കൊട്ടുമ്പോള്‍ നിങ്ങളുടെ ബ്രാ അഴിഞ്ഞ് പോകാന്‍ സാധ്യതയുണ്ട്. വെറുതെ നാണം കെടാന്‍ നില്‍ക്കണ്ട.
San Francisco’s designer Randy Sarafan has created a bra that can be undone simply by clapping. The battery-powered design uses an electromagnet that controls a switch which opens the clasp of the bra when someone claps nearby