സ്വര്‍ണ വില വീണ്ടും 20,000ത്തില്‍ താഴെ

ഒരു പവന് 19,400 രൂപാ നിരക്കിലാണ് ഈ മാസം സ്വര്‍ണ വില ആരംഭിച്ചത്. തുടര്‍ന്ന് പതിയെ ഉയര്‍ന്ന് കഴിഞ്ഞ ദിവസം 20,080 രൂപ വരെ എത്തിയിരുന്നു. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില കുറഞ്ഞിരിക്കുകയാണ്. ഈ വിലയിടിവാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയി ഔണ്‍സിന് 1,280.30 ഡോളറായാണ് വ്യാപാരം നടക്കുന്നത്.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് , സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ തത്ക്കാലം തുടരാം എന്ന് പറഞ്ഞ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സ്വര്‍ണ വില ഉയര്‍ന്നത്. പണപ്പെരുപ്പത്തിനെതിരെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആവശ്യം കൂടുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.












Click it and Unblock the Notifications