കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യ വിഷബാധ, ബീഹാറില്‍ 11 കുട്ടികള്‍ മരിച്ചു

Google Oneindia Malayalam News

പട്‌ന: ഉച്ചഭക്ഷണത്തില്‍ നിന്നുള്ള വിഷബാധയേറ്റ് ബീഹാറില്‍ 11 കുട്ടികള്‍ മരിച്ചു. ചപ്രയിലെ മര്‍ഹോരയിലുള്ള ഗവണ്‍മെന്റ് സ്‌കൂളിലാണ് സംഭവം. 48 കൂട്ടികള്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ പത്തുപേരുടെ നില അതീവ ഗുരുതരമാണെന്ന് പ്രാദേശിക വാര്‍ത്താചാനലുകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിഷബാധയേറ്റ കുട്ടികളില്‍ ഭൂരിഭാഗം പേരും 8-12 വയസ്സുവരെ പ്രായമുള്ളവരാണ്. ഭക്ഷണത്തോടൊപ്പം നല്‍കിയ കിച്ചടിയിലാണ് വിഷാംശം കലര്‍ന്നതെന്ന് സംശയിക്കുന്നു. ഭക്ഷണം കഴിച്ച ഉടന്‍ കുട്ടികള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

Bihar Food Poison

കുട്ടികളെ ഉടന്‍ തന്നെ ചപ്രയിലുള്ള സദാര്‍ ആശുപത്രിയിലെത്തിച്ചു. ഇതില്‍ 11 പേര്‍ ചികിത്സ ലഭിക്കും മുമ്പെ മരണത്തിന് കീഴടങ്ങിയതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി നിതിഷ് കുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Eleven students died on Tuesday after allegedly consuming mid day meal at a government school in Marhaura in Chhapra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X