കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗ്ഗീയ പരാമര്‍ശം, മോഡിയ്‌ക്കെതിരേ പരാതി

Google Oneindia Malayalam News

ഹൈദരാബാദ്: ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തിയ പരാമര്‍ശത്തിനെതിരേ ഹൈദരാബാദിലെ സന്തോഷ് നഗര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി.

മുസ്ലീം വിഭാഗത്തിനെതിരേ പ്രകോപനപരമായ പരാമര്‍ശം നടത്തിയതിലൂടെ മതവികാരം വ്രണപ്പെടുത്തുകയും മതസ്പര്‍ദ്ധയുണ്ടാക്കുകയുമാണ് മോഡിയുടെ ലക്ഷ്യമെന്ന് രണ്ടു പേജുള്ള പരാതിയില്‍ അഭിഭാഷകനായ ഗുലാം റബ്ബാനി ആരോപിക്കുന്നു.

Modi

എന്തായാലും പരാതി സ്വീകരിച്ച പോലിസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നിയമസാധ്യത ആരാഞ്ഞുകൊണ്ട് ഉദ്യോഗസ്ഥര്‍ വിദഗ്ധരെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോധ്രാനന്തര കലാപത്തെ കുറിച്ച് മോഡി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

കലാപത്തില്‍ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടതില്‍ ദുഃഖിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് കാറിനടിയില്‍ ഒരു നായ്ക്കുട്ടി കുടുങ്ങിയാല്‍ പോലും നമുക്ക് സങ്കടം തോന്നും. എന്ന രീതിയിലാണ് മറുപടി നല്‍കിയത്. ഇതിനെ ചില മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചുവന്നപ്പോള്‍ മുസ്ലീങ്ങളെ നായകളോട് താരതമ്യം ചെയ്തുവെന്നായി മാറി.

മുസ്ലീങ്ങളെ നായകളോട് താരതമ്യം ചെയ്യുകയല്ല ചെയ്തതെന്ന് വാര്‍ത്ത ഏജന്‍സിയും മോഡിയും വ്യക്തമാക്കിയിട്ടും വിവാദം തീര്‍ന്നിട്ടില്ലെന്നാണ് കേസ് സൂചിപ്പിക്കുന്നത്. കാറിനടിയില്‍ ഒരു നായക്കുട്ടി കുടുങ്ങിയാല്‍ പോലും ദുഃഖിക്കുന്നവരാണ് നമ്മള്‍. അപ്പോള്‍ തീര്‍ച്ചയായും കലാപത്തില്‍ ജനങ്ങള്‍ മരിച്ചുവീണത് എത്രമാത്രം വേദനാജനകമാണെന്നാണ് മോഡി സൂചിപ്പിച്ചത്.

English summary
A complaint was filed against Gujarat Chief Minister Narendra Modi at a police station in Hyderabad on Sunday over the controversial remarks made by him about post-Godhra riots in Gujarat during 2002.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X