കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ അത്ര പോരെന്ന്; എയര്‍ഫോഴ്‌സ് ഒഴിവാക്കി

Google Oneindia Malayalam News

ദില്ലി: ക്രിക്കറ്റിലെ സൂപ്പര്‍താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ വ്യോമസേനയ്ക്ക് വേണ്ടിയുള്ള ഇന്നിംഗ്‌സ് അത്ര പോര എന്ന് ആക്ഷേപം. സച്ചിന്റെ പ്രകടനത്തില്‍ തൃപ്തരല്ലാത്ത വ്യോമസേന അംബാസിഡര്‍ സ്ഥാനത്ത് നിന്നും മാസ്റ്റര്‍ ബ്ലാസ്റ്ററെ ഒഴിവാക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

സച്ചിന്‍ വഴി പരസ്യത്തിലൂടെ യുവാക്കളെ വ്യോമസേനയിലേക്ക് ആകര്‍ഷിക്കാമെന്ന കണക്കുകൂട്ടല്‍ വിജയം കണ്ടില്ല എന്നാണ് അറിയുന്നത്. 2010 സെപ്റ്റംബറിലാണ് സച്ചിന്‍ വ്യോമസേനയുടെ ബ്രാന്‍ഡ് അംബാസിഡറാകുന്നത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്നു സച്ചിന്‍.

ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി എണ്ണപ്പെടുന്ന സച്ചിന്‍ ക്രിക്കറ്റിനോടും വിട പറയാനുള്ള ഒരുക്കത്തിലാണ്. ഏകദിന, ടി ട്വന്റി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും നേരത്തെ വിരമിച്ച സച്ചിന്‍ 2013 സീസണോടെ ഐ പി എല്‍ ക്രിക്കറ്റിനോടും വിട പറഞ്ഞിരുന്നു.

നാല്‍പതുകാരനായ സച്ചിന്‍ ഈ വര്‍ഷമവസാനം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ കളിജീവിതം അവസാനിപ്പിച്ചേക്കും എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സച്ചിന്‍ സച്ചിനായിത്തന്നെ വിരമിക്കണമെന്ന് കഴിഞ്ഞ ദിവസം മുന്‍ ക്യാപ്റ്റനും ഓപ്പണിംഗ് പങ്കാളിയുമായിരുന്ന സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു.

അംബാസിഡര്‍

അംബാസിഡര്‍

അംബാസിഡര്‍ സ്ഥാനത്ത് നിന്നും വ്യോമസേന മാസ്റ്റര്‍ ബ്ലാസ്റ്ററെ ഒഴിവാക്കിയേക്കും

സകുടുംബം സച്ചിന്‍

സകുടുംബം സച്ചിന്‍

കുടുംബത്തോടൊപ്പം സച്ചിന്‍

സുനില്‍ ഛേത്രിയും സച്ചിനും

സുനില്‍ ഛേത്രിയും സച്ചിനും

ഇന്ത്യന്‍ ഫുട്‌ബോളര്‍ സുന്‍ ഛേത്രിക്കൊപ്പം സച്ചിന്‍

ബിന്ദ്ര

ബിന്ദ്ര

ഷൂട്ടര്‍ അഭിനവ് ബിന്ദ്രയ്‌ക്കൊപ്പം

വെംഗ്‌സര്‍ക്കാരുടെ ആദരം

വെംഗ്‌സര്‍ക്കാരുടെ ആദരം

സച്ചിനെ ആദരിക്കുന്ന ദിലിപ് വെംഗ്‌സര്‍ക്കാര്‍

ഗ്രൂപ് ലീഡര്‍

ഗ്രൂപ് ലീഡര്‍

വ്യോമസേനയില്‍ ഗ്രൂപ്പ് ലീഡറായി സച്ചിന്‍

നന്ദി നമസ്‌കാരം

നന്ദി നമസ്‌കാരം

വ്യോമസേന അംബാസിഡറായി സച്ചിന്‍

English summary
India batsman Sachin Tendulkar has been dropped by Indian Air Force (IAF) as its brand ambassador.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X