കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രിയില്‍ ചിലവേറിയ നഗരം കൊല്‍ക്കത്ത

Google Oneindia Malayalam News

west bengal
കൊല്‍ക്കത്ത: രാത്രി സഞ്ചാരത്തിന് ഏറ്റവും കൂടുതല്‍ ചെലവ് വരുന്ന ഇന്ത്യന്‍ നഗരമെന്ന ബഹുമതി ഇനി കൊല്‍ക്കത്തയ്ക്ക്. അഹമ്മദാബാദാണ് ചെലവുകുറഞ്ഞ മെട്രോ നഗരം. അതേ സമയം ജീവിതച്ചെലവ് ഏറ്റവും കൂടിയ നഗരമായി വ്യാവസായിക തലസ്ഥാനമായ മുംബൈ തുടരുന്നു.

മുംബൈ, ദില്ലി, ബാഗ്ലൂര്‍, കൊല്‍ക്കത്ത, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, പുനെ എന്നിങ്ങനെ എട്ട് മെട്രോ നഗരങ്ങളിലാണ് സര്‍വ്വേ നടത്തിയത്. മുംബൈയില്‍ ഒരുദിവസത്തെ ജീവിതച്ചെലവ് പതിനായിരം കടക്കും എന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്.

അഹമ്മദാബാദില്‍ രണ്ടുപേര്‍ക്ക് ഒരു നൈറ്റ് ഔട്ടിംഗിന് ചെലവാകുന്നത് ആറായിരത്തിന് മുകളിലാണ്. ഇതിന്റെ രണ്ട് മടങ്ങോളം വരും കൊല്‍ക്കത്തയില്‍. ഇന്ത്യയിലെ മെട്രോ നഗരങ്ങളെ ആധാരമാക്കി ട്രിപ് അഡൈ്വസര്‍ വെബ്‌സൈറ്റാണ് യാത്രാചെലവ് സൂചിക തയ്യാറാക്കിയത്.

റൂം വാടകയുടെ കാര്യത്തില്‍ മുംബൈയാണ് ഒന്നാമത്. 7500 രൂപയ്ക്ക് മുകളിലാണ് മുംബൈയില്‍ ഒരു ദിവസത്തെ റൂം വാടക, ഈയിനത്തില്‍ ഏറ്റവും കുറവ് പുനെയാണ്. തലസ്ഥാന നഗരമായ ദില്ലിയില്‍ രണ്ട് പേരുടെ അത്താഴത്തിന് 2700 രൂപ കടക്കുമെങ്കില്‍ അഹമ്മദാബാദില്‍ ഇത് 593 രൂപ മാത്രമാണ്.

ബിയറിന് ദില്ലിയിലാണ് ഏറ്റവും വിലക്കൂടുതല്‍. കുറവ് ഹൈദരാബാദിലും. സഞ്ചാരികള്‍ക്ക് യാത്രച്ചെലവുകള്‍ കണക്കുകൂട്ടാനുള്ള നല്ലൊരു ഉപാധിയാണ് ട്രിപ് അഡൈ്വസറിന്റെ വിവരങ്ങള്‍ എന്ന് മാനേജര്‍ നിഖില്‍ ഗുഞ്ജു പറഞ്ഞു.

English summary
Kolkata is the most expensive metropolis for a night out for two while Ahmedabad is a budget-friendly metro city, a survey has found.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X