Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്നാഡേ മരണക്കിടക്കയില്‍; സ്വത്തിനായി തര്‍ക്കം?

ബാംഗ്‌ലൂര്‍: പ്രശസ്ത ഗായകന്‍ മന്നാഡെ (94) യുടെ സ്വത്തിനെച്ചൊല്ലി ബന്ധുക്കള്‍ക്കിടയില്‍ തര്‍ക്കം. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ ബാധിച്ച് കഴിഞ്ഞ കുറേ നാളുകളായി ബാംഗ്ലൂരില്‍ ചികിത്സയിലാണ് മന്നാഡേ. അദ്ദേഹം അന്ത്യ ശ്വാസം വലിയ്ക്കുന്നതിന് മുമ്പ് തന്നെ സ്വത്ത് ഭാഗം വയ്ക്കാനുള്ള തത്രപ്പാടിലാണ് ബന്ധുക്കള്‍. മന്നാഡേയുടെ മകള്‍ സുമിതയും അനന്തിരവന്‍ തരീത് ഡേയും തമ്മിലാണ് തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത്.

Mannadey

കൊല്‍ക്കത്തയിലുള്ള മന്നാഡെയുടെ സ്വത്തിനെച്ചൊല്ലിയാണ് ഇവര്‍ക്കിടയില്‍ തര്‍ക്കം നില നില്‍ക്കുന്നത്. തരീത് ഡേ 30 ലക്ഷം രൂപയോളം പണമായും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളായിട്ടും ഇപ്പോള്‍ തന്നെ കൈക്കലാക്കിയതായി സുമിത പറയുന്നു. ഇത്തരത്തില്‍ കൈക്കലാക്കിയ വസ്തുക്കള്‍ ഇയാള്‍ ഭാര്യയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഗിരീഷ് പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ സുമിതയും ഭര്‍ത്താവ് ജ്ഞാന രജ്ഞന്‍ ദേബും പരാതി നല്‍കിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഒരു ദേശീയ ബാങ്കില്‍ മന്നാഡേയ്ക്കും അനന്തിരവന്‍ തരീതിനുമുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്ന് ഇയാള്‍ പണം പിന്‍വലിച്ചതായും സംശയിക്കപ്പെടുന്നു.

എന്നാല്‍ തരീതിനെ അപമാനിയ്ക്കാനാണ് മന്നാഡെയുടെ മകള്‍ ശ്രമിയ്ക്കുന്നതെന്നും അദ്ദേഹത്തിന്റെ ബന്ധു ആരോപിയ്ക്കുന്നു. തരീത് 2011 ല്‍ 12 ലക്ഷം രൂപ മാത്രമാണ് അക്കൗണ്ടില്‍ നിന്ന് എടുത്തതെന്നും മാത്രമല്ല തന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം മന്നാഡെ തരീതിന് നല്‍കിയതായും പറയപ്പെടുന്നു.

ബന്ധുക്കള്‍ ആരും സംരക്ഷിക്കാന്‍ ഇല്ലാത്ത അവസ്ഥയിലാണ് മന്നാഡെയെന്നും കേള്‍ക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+