ഐപിഎല്‍ ഒത്തുകളി; രാഹുല്‍ ദ്രാവിഡ് സാക്ഷി!
ദില്ലി: വിവാദമായ ഐ പി എല്‍ ഒത്തുകളിക്കേസില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് സാക്ഷിയാകും. രാജസ്ഥാന് റോയല്‍സിന്റെ നായകനായിരുന്ന ദ്രാവിഡില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കളിക്കാരെ ടീമിലെടുത്തത് എന്നും താരങ്ങള്‍ ഒത്തുകളിക്കുന്നതായി തനിക്ക് ഊഹം പോലും ഉണ്ടായിരുന്നില്ല എന്ന് ദ്രാവിഡ് പോലീസിനോട് പറഞ്ഞു.
നേരത്തെ ഐ പി എല്‍ ഒത്തുകളി കേസില്‍ രാജസ്ഥാന് റോയല്‍സിന്റെ ഉടമകളായ രാജ് കുന്ദ്ര, ശില്പ ഷെട്ടി തുടങ്ങിയവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. രാജസ്ഥാന്റെ മറ്റൊരു താരമായ സിദ്ധാര്‍ഥ് ത്രിവേദിയും ചോദ്യം ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ബോളിവുഡ് സിനിമാതാരം വിന്‍ധൂ ധാരാസിംഗ്, ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ മരുമകന് ഗുരുനാഥ് മെയ്യപ്പന് എന്നീ പ്രമുഖരും ഒത്തുകളിക്കേസില്‍ പ്രതികളാണ്.

ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ മകോക്ക കുറ്റം ചുമത്തിയ ദില്ലി പോലീസിനെ കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ മുതലായ അധോലോകനായകരെയും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കളഇക്കാരും ഇടനിലക്കാരും അടക്കം 26 പ്രതികളാണ് കേസിലുള്ളത്. ഇതില്‍ 19 പേര് ഇപ്പോള്‍ ജാമ്യത്തിലാണ്.
ഐ പി എല്ലിന്റെ ആറാം സീസണിടെ മെയ് മാസത്തിലാണ് രാജസ്ഥാന് റോയല്‍സിന്റെ ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്, അങ്കിത് ചവാന്, അജിത് ചന്ദില എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണുകളും ലാപ്ടോപും പണവും ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തു. നിരവധി ഇടനിലക്കാരും ഐ പി എല്‍ ഒത്തുകളി വിവാദത്തില്‍ പിടിയിലായി. കേസില്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത് ഇപ്പോള്‍ ജാമ്യത്തിലാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications