കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍ ഒത്തുകളി; രാഹുല്‍ ദ്രാവിഡ് സാക്ഷി!

Google Oneindia Malayalam News

ദില്ലി: വിവാദമായ ഐ പി എല്‍ ഒത്തുകളിക്കേസില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് സാക്ഷിയാകും. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരുന്ന ദ്രാവിഡില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കളിക്കാരെ ടീമിലെടുത്തത് എന്നും താരങ്ങള്‍ ഒത്തുകളിക്കുന്നതായി തനിക്ക് ഊഹം പോലും ഉണ്ടായിരുന്നില്ല എന്ന് ദ്രാവിഡ് പോലീസിനോട് പറഞ്ഞു.

നേരത്തെ ഐ പി എല്‍ ഒത്തുകളി കേസില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളായ രാജ് കുന്ദ്ര, ശില്‍പ ഷെട്ടി തുടങ്ങിയവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. രാജസ്ഥാന്റെ മറ്റൊരു താരമായ സിദ്ധാര്‍ഥ് ത്രിവേദിയും ചോദ്യം ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ബോളിവുഡ് സിനിമാതാരം വിന്‍ധൂ ധാരാസിംഗ്, ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ എന്നീ പ്രമുഖരും ഒത്തുകളിക്കേസില്‍ പ്രതികളാണ്.

Dravid

ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ മകോക്ക കുറ്റം ചുമത്തിയ ദില്ലി പോലീസിനെ കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ മുതലായ അധോലോകനായകരെയും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കളഇക്കാരും ഇടനിലക്കാരും അടക്കം 26 പ്രതികളാണ് കേസിലുള്ളത്. ഇതില്‍ 19 പേര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

ഐ പി എല്ലിന്റെ ആറാം സീസണിടെ മെയ് മാസത്തിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചന്ദില എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണുകളും ലാപ്‌ടോപും പണവും ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തു. നിരവധി ഇടനിലക്കാരും ഐ പി എല്‍ ഒത്തുകളി വിവാദത്തില്‍ പിടിയിലായി. കേസില്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത് ഇപ്പോള്‍ ജാമ്യത്തിലാണ്.

English summary
Delhi police made former Indian team captain Rahul dravid to witness in IPL Match fixing case. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X