ഡീആക്ടീവ് ആയ യാഹു ഇമെയില്‍ ഐഡി പുതുക്കാം
സാന്‍ ഫ്രാന്‍സിസ്‌കോ: ഡീ ആക്ടിവേറ്റ് ആയ ഇമെയില്‍ വീണ്ടെടുക്കാനുള്ള അവസരം യാഹു ഒരുക്കുന്നു . ഒരു വര്‍ഷമായി ഉപയോഗിക്കാതെ ഡീ ആക്ടീവേറ്റ് ആയ അക്കൗണ്ടുകള്‍ പുതുക്കാം. ആഗസ്റ്റ് എഴ് വരെ ഇത്തരത്തില്‍ ഇമെയല്‍ ഐഡികള്‍ പുതുക്കാനുള്ള അവസരം യാഹു നല്‍കുന്നു. http://wishlist.yahoo.com ല്‍ നിങ്ങള്‍ക്ക് അക്കൗണ്ടുകള്‍ പുതുക്കാം.

ഹാക്ക് ചെയ്യപ്പെട്ടതിനാല്‍ ഒട്ടേറെ ഇമെയില്‍ ഐഡികള്‍ പലര്‍ക്കും നഷ്ടമായിട്ടുണ്ട്. അവ വീണ്ടെടുക്കാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. രണ്ട് വിവസത്തിനുള്ളില്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാകും.
എന്നാല്‍ ഇമെയില്‍ ഐഡിയും മറ്റും ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യുന്ന ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍, ആമസോണ്‍, എന്നിവയിലൊക്കെ മുന്‍ അക്കൗണ്ടുകള്‍ പുതുക്കി നല്‍കുന്നതോടെ ക്രമക്കേടുകള്‍നടക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് യാഹു ഉറപ്പ് നല്‍കുന്നു. പുതുക്കിയ അക്കൗണ്ട വീണ്ടും നഷ്ടമാകാതിരിയ്ക്കണമെങ്കില്‍ വീണ്ടും അതിനെ ഒരു മാസമെങ്കിലും തുടര്‍ച്ചയായി ഉപയോഗിക്കണം.












Click it and Unblock the Notifications