60കാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍

ജൂലൈ എട്ടുമുതല്‍ കൊച്ചുത്രേസ്യയെ കാണാനില്ലായിരുന്നു. ഇവര്‍ കൂട്ടുകാരിയായ ലതയുടെ വീട്ടിലേക്കാണ് പോയത് എന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ലതയെ ചോദ്യം ചെയ്തു. എന്നാല്‍ ലതയില്‍ നിന്നും കൊച്ചുത്രേസ്യയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.
കാണാതായതിന് രണ്ട് ദിവസം മുന്‍പ് ലത കൊച്ചുത്രേസ്യയുടെ വീട്ടില്‍ എത്തിയിരുന്നത്രെ. എന്നാല്‍ അതിന് ശേഷം ലതയെയും കാമുകനായ സുധിയെയും കാണാതായി. സംശയം തോന്നിയ പോലീസ് സംഘം ലതയുടെ വാടകവീട്ടില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
സെപ്റ്റിക് ടാങ്കിന്റെ മൂടി മാറ്റിയ നിലയില്‍ കണ്ടത് സംശയത്തിന് ഇടയാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊച്ചുത്രേസ്യയുടെ ആറരപ്പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കാമുകനായ സുധിക്കൊപ്പം ലത ഒൡവിലാണ് എന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications