പന്ന്യന്‍ കളംമാറ്റി; നിവൃത്തിയില്ലാതെ മാണിയും

താന്‍ മുഖ്യമന്ത്രിയാകുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. എല്‍ ഡി എഫിലെ നേതാക്കള്‍ തന്നെയോ താന്‍ അവരെയോ ബന്ധപ്പെട്ടിട്ടില്ല. ഇതുമായി പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം ഇടതുപക്ഷത്തിന്റെ തന്ത്രത്തിന്റെ ഭാഗമാണെന്നും മാണി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയാകാനുള്ള യോഗ്യത സംബന്ധിച്ച് തനിക്ക് പി സി ജോര്‍ജ്ജിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പറയാനും കെ എം മാണി മറന്നില്ല. മാണി മുഖ്യമന്ത്രിയാകാന്‍ അര്‍ഹതയുള്ള നേതാവാണ് എന്നായിരുന്നു ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇടതുപക്ഷം തന്നെപ്പറ്റി നല്ല കാര്യം പറയുന്നതിലുളള സന്തോഷവും കെ എം മാണി മറച്ചുവെച്ചില്ല.
നേരത്തെ രാവിലെ പറഞ്ഞതില്‍നിന്നും കടകവിരുദ്ധമായ പ്രസ്താവനകളുമായാണ് പന്ന്യന്‍ രവീന്ദ്രന്‍ ഉച്ചയോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത്. അഞ്ചുകൊല്ലം ഭരിക്കാനുള്ള ഭൂരിപക്ഷം യു ഡി എഫിനുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഉമ്മന്‍ ചാണ്ടിയെ മാറ്റണം എന്നതാണ് എല്‍ ഡി എഫിന്റെ ആവശ്യം. മുഖ്യമന്ത്രിക്കെതിരായ പ്രക്ഷോഭം തുടരുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications