കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാനമ്മയുടെ മര്‍ദ്ദനമേറ്റ കുട്ടിയുടെ നില ഗുരുതരം

  • By Aswathi
Google Oneindia Malayalam News

Crime
തൊടുപുഴ: രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനത്തിനിരയായ അഞ്ചുവയസ്സുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. കുമളി ഒന്നാം മൈല്‍ ഷെറീഫിന്റെ മകന്‍ ഷെഫീഖിനാണ് രണ്ടാനമ്മയുടെ ക്രൂരപീഡനമെല്‍ക്കേണ്ടി വന്നത്. കട്ടപ്പന സ്വകാര്യശുപത്രിയില്‍ കഴിയുന്ന കുട്ടിക്ക് മസ്തിഷക മരണം സംഭവിച്ചെന്നാണ് സൂചന.

ദേഹമാസകലം മുറിവുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ തന്നെ കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെയും മര്‍ദ്ദനമേറ്റതിന്റെയും ഒട്ടേറെ അടയാളങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ പിതാവിനെയും രണ്ടാനമ്മ അലീഷയെയും കുമളി പൊലീസ് കസ്റ്റഡിയിലെടുത്തു.

വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞ് തിങ്കളാഴ്ചയാണ് പിതാവും രണ്ടാനമ്മയും കുട്ടിയെ കട്ടപ്പന സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തില്‍ പലയിടത്തും കമ്പികൊണ്ട് കുത്തിയതിന്റെയും പൊള്ളലേറ്റതിന്റെയും പാടുണ്ടായിരുന്നു. വീണു പരിക്കേറ്റ പാടുകളല്ല കുട്ടിയുടെ ശരീരത്തിലുള്ളതെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്നാണ് മതാപിതാക്കളെ കസ്റ്റഡിയിലെടുത്തത്.

അമ്മയുടെ മരണത്തിനു ശേഷം ബന്ധുവീട്ടിലായിരുന്ന ഷഫീഖ് അടുത്തിടെയാണ് പിതാവിനും രണ്ടാനമ്മയ്ക്കുമൊപ്പം താമസമാരംഭിച്ചത്.

English summary
child abuse: 5-year old boy now in ventilator, after torture by stepmother.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X