റഡ്വാന്‍സ്ക നഗ്നയായി;മതസംഘടന പുറത്താക്കി
വാര്‍സോ:വിംബിള്‍ഡണ്‍ ടെന്നീസിലെ മിന്നും താരമായ അഗ്നീസ്ക റഡ്വാന്‍സ്ക നഗ്നതാ പ്രദര്‍ശനത്തിന്റെ പേരില്‍ വിവാദത്തില്‍. ടെന്നീസില്‍ വനിതാ വിഭാഗത്തിലെ ലോക നാലാം നമ്പര്‍ താരവും ഇത്തവണത്തെ വിംബിള്‍ഡണിലെ സെമിഫൈനലിസ്റ്റുമാണ് റഡ്വാന്‍സ്ക.
ഇഎസ്പിന് മാഗസിന്റെ 'ബോഡി ഇഷ്യു' വിന്റെ കവര്‍ പേജിലാണ് പൂര്‍ണ നഗ്നയായി റഡ്വാന്‍സ്ക പ്രത്യക്ഷപ്പെട്ടത്. മുന്നിലെ പൂളിലേക്ക് ടെന്നീസ് ബോളുകളിട്ട് , ചിരിച്ചുകൊണ്ടിരിക്കുന്ന റഡ്വാന്‍സ്കയാണ് മാഗസിന്റെ കവര്‍ ചിത്രം.

പഴയ മാര്‍പ്പാപ്പ ജോണ്‍ പോള്‍ രണ്ടാമന്റെ നാട്ടുകാരിയാണ് റഡ്വാന്‍സ്ക. നല്ല അസ്സല് പോളണ്ടുകാരി.റോമന്‍ കത്തോലിക്ക വിശ്വാസി. കത്തോലിക്ക യൂത്ത് മൂവ്മെന്റിലെ അംഗവും.
പോരേ പൂരം... കത്തോലിക്ക യൂത്ത് മൂവ്മെന്റ് രണ്ടാമതൊന്ന് ആലോചിച്ചില്ല. റഡ്വാന്‍സ്കയെ എടുത്ത് സംഘടനക്ക് പുറത്തിട്ടു. സാദാചാരവിരുദ്ധ പെരുമാറ്റം ആണ് കുറ്റം.
24 കാരിയായ ഈ പോളിഷ് സുന്ദരി തന്റെ കത്തോലിക്ക വിശ്വാസം മുമ്പേ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. പോളണ്ടിലെ യുവാക്കളോട് തങ്ങളുടെ കത്തോലിക്കാ വിശ്വസങ്ങളില്‍ ലജ്ജിക്കുകയേ വേണ്ട എന്ന് ആഹ്വാനം ചെയ്ത കക്ഷിയാണ് ഇപ്പോള്‍ സംഘടനയില്‍ നിന്ന് തന്നെ പുറത്താക്കപ്പെട്ടത്.
കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണില്‍ റണ്ണര്‍ അപ്പ് ആയിരുന്നു റഡ്വാന്‍സ്ക. ഇതുവരെ വലിയ വിവാദങ്ങളിലൊന്നും പെടാതെ സുഖമായി കഴിഞ്ഞു വരികയായിരുന്നു. റഡ്വാന്‍സ്കയെ കൂടാതെ മാഗസിന്റെ കവറില്‍ പ്രത്യക്ഷപ്പെട്ട വേറെ രണ്ട് പേര് കൂടിയുണ്ട്. മോട്ടോക്രോസ് താരം താരാ ഗീഗറും ഗോള്‍ഫ് താരം ഗാരി പ്ലെയറും. എന്തായാലും ഇവര്‍ രണ്ടുപേരും വിവാദത്തില്‍ നിന്ന് രക്ഷപ്പെട്ടു.
പഴയ പോപ്പിന്റെ നാടായ പോളണ്ട് , യൂറോപ്പിലെ തന്നെ ഏറ്റവും മൂത്ത കത്തോലിക്കാ വിശ്വാസികളുടെ രാഷ്ട്രമാണ്. അവര്‍ക്കെന്തായാലും റഡ്വാന്‍സ്ക കാണിച്ച അക്രമം സഹിക്കാനാകുമെന്ന് തോന്നുന്നില്ല.
ഒടുവില്‍ റഡ്വാന്‍സ്ക പറയുമായിരിക്കും- പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്!!!!
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications