ഭക്ഷ്യവിഷബാധയേറ്റ് 20 സ്കൂള്‍ കുട്ടികള്‍ മരിച്ചു
പട്‌ന: ബിഹാറിലെ ചാപ്രയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 20 കുട്ടികള്‍ മരിച്ചു. മരിച്ചവരില്‍ അധികവും പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണ്. 27 കുട്ടികളെ പട്‌ന മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്. ചാപ്രയിലെ ധര്‍മ്മശാസ്ത്രി സ്കൂളിലാണ് സംഭവം.സ്‌കൂളില്‍ വിളന്പിയ ഉച്ചഭക്ഷണത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് വിഷബാധയേറ്റത്. 2013 ജൂലൈ 16 ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത് .സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകളാണ് പൊലീസ് സ്റ്റേഷനില്‍ തടിച്ച് കൂടിയത്.സ്കൂളിലെ പ്രധാന അധ്യാപകനെതിരെ കേസ് എടുത്തിട്ടുണ്ട്.

ബിജെപിയുമായുള്ള 17 വര്‍ഷത്തെ ബന്ധം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍(ജെഡിയു) അവസാനിപ്പിച്ചിരുന്നു. ബിജെപിയുടെ നേതൃസ്ഥാനത്തേക്ക് മോഡി വരുന്നതിനോട് കടുത്ത എതിര്‍പ്പാണ് നിതീഷ് കുമാറിന് ഉണ്ടായിരുന്നത്.












Click it and Unblock the Notifications