13 മേഖലകളില്‍ വിദേശ നിക്ഷേപത്തിന് ഇളവ്
ദില്ലി: സാമ്പത്തിക മേഖലക്ക് ഉണര്‍വ്വ് നല്കാന് 13 മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ അളവ് കൂട്ടാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ടെലികോം മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം കൊടുത്തു.
തന്ത്രപ്രധാനമായ പ്രതിരോധ മേഖലയിലും വിദേശ നിക്ഷേപത്തിന്റെ തോത് കൂട്ടാന്‍ തീരുമാനിച്ചു. പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു തീരുമാനം. നിലവില്‍ 26 ശതമാനം വിദേശ നിക്ഷേപത്തിനായിരുന്നു അനുമതി. ഇത് 49 ശതമാനമാക്കി. എന്നാല്‍ 26 ശതമാനത്തിലധികം നിക്ഷേപിക്കണമെങ്കില്‍ മന്ത്രിസഭയുടെ സുരക്ഷാ സമിതിയുടെ അനുമതി വേണം. വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതിയും ആവശ്യമാണ്.

ടെലികോം മേഖലയില്‍ ഇതുവരെ 74 ശതമാനം വിദേശ നിക്ഷേപത്തിനായിരുന്നു അനുമതി. അതാണ് 100 ശതമാനമാക്കിയത്. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപത്തിന്റെ പരിധി 49 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ചില്ലറ വില്പന മേഖലയിലും നിബന്ധനകളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. 49 ശതമാനം വരെയുള്ള നിക്ഷേപത്തിന് ഇനിമുതല്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ആശ്യമില്ല.
ടെലികോമിന് പുറമേ തേയില കൃഷിയിലും കൊറിയര്‍ സര്‍വ്വീസിലും 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിട്ടുണ്ട്. പെട്രോളിയം റിഫൈനറികളിലും ഊര്‍ജ്ജ വ്യവസായ മേഖലയില്‍ 49 ശതമാനം വരെയുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് ഇതിമുതല്‍ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി വേണ്ട്. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളിലെ മുന്‍കൂര്‍ അനുതിയില്ലാതെയുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി 74 ശതമാനമാക്കി.
വ്യോമയാന മേഖലയിലേയും മാധ്യമ രംഗത്തേയും നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഓഹരി വിപണിയിലെ ഏത് തരത്തിലുള്ള വിദേശ നിക്ഷേപങ്ങള്‍ക്കും നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുതി ആവശ്യമാണ്.
ടെലികോം, തേയില, ഖൊറിയര് സര്‍വ്വീസ് എന്നിവയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതിയായതോടെ ഈ മേഖലകളില്‍ ഇനി വിദേശ കമ്പനികളുടെ ആധിപത്യത്തിന് വഴിവെച്ചേക്കും.ടെലികോം മേഖലയില്‍ ഇപ്പോള്‍ തന്നെ മുന്‍പന്തിയിലുള്ള വോഡഫോണ്‍ അടക്കമുള്ള കമ്പനികള്‍ക്ക് ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തമില്ലാതെ തന്നെ പ്രവര്‍ത്തിക്കാനാകും.
നിക്ഷേപത്തിന്റെ തോത് ഉയര്‍ത്തിയതും നിബന്ധനകളില്‍ ഇളവ് ചെയ്തും ഒക്കെ വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ഉതകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications