വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തില്‍ മരിച്ചു
അമൃത്സര്‍: ഗുരുനാനാക്ക് ദേവ് യൂണിവേഴ്‌സിറ്റി കാമ്പസ്സില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം സംശയാപ്‌സദമായ സാഹചര്യത്തില്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റിയിലെ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിനി ഇന്ദര്‍പ്രീത് കൗര്‍ ആണ് മരിച്ചത്. 24 കാരിയായ ഇന്ദര്‍പ്രീത് പ്രണയ നൈരാശ്യത്തിലായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു.

സര്‍വ്വകലാശാലയിലെ എന്‍വറോണ്‍മെന്റ് ബ്ലോക്കിലെ ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചു. പക്ഷേ അപ്പോഴേക്കും ഇന്ദര്‍പ്രീത് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
പിന്നീട് രക്ഷിതാക്കളെത്തി മൃതദേഹം സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതായി ജില്ലാ പോലീസ് കമ്മീഷണര്‍ കൗസ്തവ് ശര്‍മ പറഞ്ഞു. ഇന്ദര്‍പ്രീതിന്റെ കൈകാലുകള്‍ക്ക് മള്‍ട്ടിപ്പിള്‍ ഫ്രാക്ച്വര്‍ ഉണ്ടെന്നും നട്ടെല്ല് തകര്‍ന്നിരുന്നെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതൊരു കൊലപാതകമാണെന്ന് സംശയിക്കാമെന്നാണ് പോലീസിന്റെ അഭിപ്രായം.
ഹിമാചല്‍ പ്രദേശ് സ്വദേശിയായ ചെറുപ്പക്കാരനുമായി ഇന്ദര്‍പ്രീത് കടുത്ത പ്രണയത്തിലായിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. അടുത്തിടെ ഇവരുടെ പ്രണയം തകര്‍ന്നു. കാമുകന്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം പോയി. ഇതോടെ ഇന്ദര്‍പ്രീത് മാനസികമായി തകര്‍ന്നിരുന്നുവെന്നും സഹപാഠികള്‍ പറഞ്ഞു.ഇന്ദര്‍ പ്രീതിന്റെ മുന്‍ കാമുകനെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications