മദ്യപിച്ച ബാറുടമയുടെ കാറിടിച്ച് നാലുപേര്‍ മരിച്ചു

ജോലി കഴിഞ്ഞ് തിരിച്ചു പോകാന്‍ നടപ്പാതയിലിരിക്കുകയായിരുന്ന പതിമൂന്ന് പേരെയാണ് കര്‍ ഇടിച്ച് തെറിപ്പിച്ചത്. മരിച്ചവരെല്ലാം പച്ചക്കറിക്കച്ചവടക്കാരാണ്. തിങ്കളാഴ്ചത്തെ കച്ചവടം കഴിഞ്ഞ് വീട്ടില്‍ പോകാനായി നടപ്പാതയില്‍ വിശ്രമിക്കുന്നവരെ കൃഷ്ണപ്പയുടെ റേഞ്ച് റോവല്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം ഇയാളെ പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. കൃഷ്ണപ്പ അതിവേഗത്തിലാണ് കാര്‍ ഓടിച്ചതെന്നും നല്ലവണ്ണം മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. ഇതിനുമുമ്പ് ഇയാള്‍ക്കെതിരെ സ്ത്രീ പീഡനത്തിനക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ സ്വാധീനമുപയോഗിച്ച് കേസില്‍ നിന്ന് കൃഷ്ണപ്പ രക്ഷപ്പെട്ടു.












Click it and Unblock the Notifications