എഞ്ചിനീയറിംഗ് വിദ്യാര്‍ഥി നദിയില്‍ വിണ് മരിച്ചു
പനാജി: ഗോവ കാസിനോയില്‍ പങ്കെടുക്കുന്നതിനിടെ യുവാവ് മണ്ടോവി നദിയില്‍ വീണ് മരിച്ചു. ഹൈദരാബാദില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ സായ് ധനുഷ് (21) ആണ് 2013 ജൂലൈ 13 ന് മരിച്ചത്. സഹോദരനുമായി പിണങ്ങി യുവാവ് നദിയിലേക്ക് ചാടിയതാണെന്നും സംശയം ഉണ്ട്. സഹോദരനോടും മറ്റ് സുഹൃത്തുക്കളോടൊപ്പവും ഗോവ കാര്‍ണിവലില്‍ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവ്. ശനിയാഴ്ചയാണ് സംഘം ഗോവയില്‍ എത്തുന്നത്.

ഗോവയില്‍ ഉല്ലാസബോട്ടുകളില്‍ സംഘടിപ്പിയ്ക്കുന്ന ആഘോഷമാണ് ഗോവ കാസിനോ. മണ്ടോവി നദിയിലാണ് ഇത് നടക്കുന്നത്. കാര്‍ണിവലിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാക്കുകള്‍ ലംഘിച്ച് നിയന്ത്രണമേഖലയിലേക്ക് സായ് ധനുഷ് പോയി. സുഹൃത്തുക്കളും സഹോദരനും പിന്നാലെ പോയെങ്കിലും സായ് നദിയിലേക്ക് വീഴുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരും സഹോദരനും നദിയിലേക്ക് ചാടി യുവാവിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പനാജി പൊലീസാണ് യുവാവിന്റെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തിയത്. ശനിയാഴ്ച നദിയില്‍ വീണ യുവാവിന്‍റെ മൃതദേഹം തിങ്കളാഴ്ചയാണ് പൊലീസ് കണ്ടെത്തുന്നത്.സായ് യുടെ സഹോദരന്‍ സഹ്യചൈതന്യ (21), സുഹൃത്തുക്കളായ സതീഷ് ബാലകൃഷ്ണ(21), സെന്തില്‍ രാമകൃഷ്ണരാജ്(21) എന്നിവരുള്‍പെട്ട സംഘമാണ് ഗോവയിലെത്തിയത്. സഹോദരനുമായി രാത്രിയില്‍ വഴക്കിട്ടതിനെത്തുടര്‍ന്നാണ് ഇയാള്‍ സഞ്ചാരികള്‍ക്ക് പോകാന്‍ അനുവാദമില്ലാത്തിടത്തേക്ക് പോയതും നദിയില്‍ വീണതും .












Click it and Unblock the Notifications