Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ കറകളഞ്ഞ ഹിന്ദു: ദിഗ് വിജയ് സിഗ്

Dig vijay singh
ദില്ലി: ആര്‍ എസ് എസിന്റെയും നരേന്ദ്ര മോഡി അനുഭാവികളുടയെും ആക്രമണം ഏറ്റവും അധികം അനുഭവിച്ചിട്ടുള്ള നേതാവാണ് താനെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ കൊച്ചുമക്കളാകാന്‍ മാത്രം പ്രായമുള്ളവരില്‍ നിന്നും പന്നി (പിഗ് വിജയ് സിംഗ്) എന്ന വിളി വരെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.

താന്‍ ഇസ്ലാമിലേക്ക് മതം മാറി എന്ന് വരെ സംഘപരിവാറിന്റെ ആളുകള്‍ പറഞ്ഞുപരത്തുന്നു. ചിലപ്പോള്‍ ഞാന്‍ കൃസ്ത്യന്‍ മതത്തിലേക്ക് മാറി എന്നായിരിക്കും ഇവരുടെ ആരോപണം. ഇത്തരം നുണകള്‍ ആര്‍ എസ് എസ് പ്രചാരകരാണ് പരത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

താന്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നയാളാണ്. 1983 ല്‍ ദ്വാരകയിലെ ശങ്കരാചാര്യ ആശ്രമത്തില്‍ നിന്നും ദീക്ഷ സ്വീകരിച്ചിട്ടുണ്ട്. ദിവസവും അരമണിക്കൂര്‍ നേരം പ്രാര്‍ത്ഥിക്കാറുണ്ട് എന്നും ഗായത്രിമന്ത്രം ചൊല്ലാറുണ്ട്. വീടിനോട് ചേര്‍ന്ന് ഒമ്പത് ക്ഷേത്രങ്ങളുണ്ട്. തലമുറകളായി ഞങ്ങള്‍ അവിടെ പൂജ ചെയ്തുവരുന്നു - താനും ഹിന്ദു വിശ്വാസിയാണെന്ന് ഉറപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഏകാദശീ നാളുകളില്‍ ഉപവസിക്കാറുണ്ട് എന്ന് പറഞ്ഞ ദിഗ് വിജയ് സിംഗ് തന്റെ വിശ്വാസം രാഷ്ട്രീയപരമായി ഉപയോഗിക്കാനും മറന്നില്ല. ബി ജെ പിയും ആര്‍ എസ് എസും ഉയര്‍ത്തുന്ന ഹിന്ദുത്വ നിലപാട് മതവുമായി ബന്ധമുള്ളതല്ല എന്ന് ദിഗ് വിജയ് സിംഗ് പറയുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വാസമാകാത്തവര്‍ക്ക് വീട്ടിലെത്തി പരിശോധിച്ചുനോക്കാമെന്നും ബ്ലോഗിലെ കുറിപ്പില്‍ ദിഗ് വിജയ് സിംഗ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+