കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുവനൈല്‍ പ്രായം കുറയ്ക്കണമെന്ന ആവശ്യം കോടതി തള്ളി

  • By Aswathi
Google Oneindia Malayalam News

Supreme Court
ദില്ലി: ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ പരിതിയില്‍ വരുന്നവരുടെ പ്രായം പതിനെട്ടില്‍ താഴെയാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്തവര്‍ ചെയ്യുന്ന ക്രൂര കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസ് ജുവനൈല്‍ ജസ്റ്റിസ് കോടതി തന്നെ വിധിക്കുമെന്നും പ്രായ പരിധി പരിഷ്‌കരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

പ്രായപരിധി 18 വയസ്സായി നിശ്ചയിച്ചിട്ടുള്ള ജുവനൈല്‍ നിയമത്തില്‍ ഇടപെടേണ്ടതില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്തവര്‍ കുറ്റകൃത്യം ചെയ്താല്‍ മൂന്ന് വര്‍ഷം തടവില്‍ പാര്‍പ്പിക്കുക എന്നതാണ് നിലവിലെ ശിക്ഷ. പിന്നീട് ഏതെങ്കിലും ദുര്‍ഗുണ പാഠശാലയില്‍ പാര്‍പ്പിക്കുന്ന ഇവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താറുമില്ല.

ദില്ലി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തിലാണ് പ്രായപരിധി 16 ആയി കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നത്. കൂട്ടമാനംഭംഗക്കേസിലെ ഒരു പ്രതിയുടെ പ്രായം 18 വയസ്സായിരുന്നു. ഇയാള്‍ക്കും മൂന്ന് വര്‍ഷം തടവില്‍ കൂടിയ ശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പായി. ജുവനൈല്‍ കോടതിയില്‍ വിചാരണ പൂര്‍ത്തിയായ ഇയാളുടെ വിധി അടുത്ത ദിവസം പുറത്തുവരും

English summary
Supreme Court refused to reduce the age of juvenile from 18 to 16 years and dismissed a plea that minors involved in heinous crimes should not be protected under the law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X