കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍: പ്രതിപക്ഷത്തെ കളിയാക്കി മുഖ്യമന്ത്രി

Google Oneindia Malayalam News

oommenchandy
തിരുവനന്തപുരം: പുറത്തുനിന്ന് ആരെങ്കിലും കൈകാണിച്ച് വിളിച്ചാല്‍ കൂടെ പോകുന്നവര്‍ യു ഡി എഫില്‍ ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ മന്ത്രിസഭയെ താഴെയിറക്കാം എന്ന് കരുതി ആരും മനപ്പായസമുണ്ണണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ തട്ടിപ്പുകേസില്‍ സി സി ടി വി പരിശോധനയില്‍ നിന്നും ഒളിച്ചോടിയ പ്രതിപക്ഷത്തെയും മുഖ്യമന്ത്രി കളിയാക്കി. കേസില്‍ തന്നെ കുടുക്കാന്‍ വേണ്ടി പ്രതിപക്ഷം കള്ളക്കഥകള്‍ ഉണ്ടാക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. ഓരോ കഥകളും പൊളിയുമ്പോള്‍ പ്രതിപക്ഷം പുതിയ പുതിയ കഥകളുമായി രംഗത്ത് വന്നു.

പാര്‍ട്ടി പറയുന്നിടത്തോളം കാലം താന്‍ മുഖ്യമന്ത്രിയായി തുടരും. താന്‍ രാജിവെക്കണോ, മുഖ്യമന്ത്രിയാകണോ എന്ന് തിരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ എപ്പോള്‍ വേണമെങ്കിലും രാജിക്ക് തയ്യാറാണ്.

സോളാര്‍ കേസില്‍ പ്രതിപക്ഷം സര്‍ക്കാരിനെ താഴെയിറക്കാന്‍ നടത്തുന്ന സമരങ്ങളെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചു. ജനാധിപത്യപരമായ രീതിയില്‍ സമരത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ സര്‍ക്കാരിനെ തള്ളിയിടാനായി സമരം നടത്തുന്നത് ശരിയല്ല.

English summary
Ommen Chandy said he is ready to resign if party demands.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X