കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ സഹോദരിയെ അപമാനിച്ചയാളെ കുത്തികൊന്നു

  • By Aswathi
Google Oneindia Malayalam News

Blood Knife
ദുബായ്: ഫേസ്ബുക്കിലൂടെ സഹോദരിയെ അപമാനിച്ചു എന്നതിന്റെ പേരില്‍ യുവാവിനെ ദുബായില്‍ കൊലപ്പെടുത്തിയ കൊല്ലം സ്വദേശിക്ക് 15 വര്‍ഷം തടവ്. തൃശ്ശൂര്‍ സ്വദേശിയായ ഡെല്‍ജോ ഡേവിഡ് കൊല്ലപ്പെട്ട കേസിലാണ് ക്ലിഫ്റ്റണ്‍ ആല്‍ഡേഴ്‌സ് എന്ന യുവാവിന് ശിക്ഷ വിധിച്ചത്. ദുബായ് കോടതിയുടേതാണ് വിധി.

2012 മെയ് 30നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജാഫിലിയയില്‍ ഹോട്ടല്‍ അപ്പാര്‍ട്‌മെന്റ് ജീവനക്കാരനായിരുന്ന ഡെല്‍ജോയെ പട്ടാപ്പകല്‍ ഹോട്ടലിന്റെ മുന്നില്‍ വച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രാജ്യം വിടാന്‍ ശ്രമിച്ച ക്ലിഫ്റ്റണെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് പൊലീസ് പിടികൂടി.

ഡെല്‍ജോയ്‌ക്കൊപ്പം തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഒരുമിച്ച് ജോലിചെയ്തിരുന്ന തന്റെ സഹോദരിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചതുകാരണമാണ് കൊലപാതകം സംഭവിച്ചതെന്ന് ക്ലിഫ്റ്റണ്‍ പറഞ്ഞു. കൊലപ്പെടുത്തുവാനല്ലായിരുന്ന ശ്രമമെന്നും വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചതാണെന്നും പ്രതി കോടതിയില്‍ മൊഴി നല്‍കി. 28 മുറിവുകളാണ് ഡെല്‍ജോയുടെ ശരീരത്തിലുണ്ടായിരുന്നത്.

ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവം സൈബര്‍സെല്ലില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് ക്ലിഫ്റ്റണ്‍ പൊലീസിനോട് പറഞ്ഞു. ദുബായില്‍ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് ക്ലഫ്റ്റണ്‍.

English summary
Dubai court jailed a keralite for stabbed youth due to insult his sister in facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X