കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരുണ്ടാക്കാന്‍ ജനതാദളിന് താല്‍പര്യമില്ല

Google Oneindia Malayalam News

mathewtthomas
തിരുവനന്തപുരം: യു ഡി എഫിലെ മുതിര്‍ന്ന നേതാക്കളുടെ ജീവിതാഭിലാഷം സാധിച്ചുകൊടുക്കല്ല എല്‍ ഡി എഫിന്റെ പണിയെന്ന് ജനതാദള്‍ എസ് പ്രസിഡണ്ട് മാത്യു ടി തോമസ് പറഞ്ഞു. ആരെയെങ്കിലും ചാക്കിട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കുക എന്നത് എല്‍ ഡി എഫിന്റെ നയമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

കെ എം മാണിയോട് സഹകരിക്കാന്‍ താല്പര്യമില്ല. സമ്പന്നരുടെ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. കെ എം മാണിയുമായി സഹകരിക്കുമെന്ന സി പി ഐയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ല. എന്നാലും മാണി എല്‍ ഡി എഫിലേക്ക് വരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തങ്ങളെ അത്ഭുതപ്പെടുത്തി.

ഇടതുപക്ഷത്തിന്റെ നയങ്ങളുമായി യോജിച്ചുപോകാന്‍ സമ്പന്നരുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന് കഴിയും എന്ന് കരുതുന്നില്ല. കടലും കടലാടിയും പോലെ വ്യത്യാസമുണ്ട് ഈ രണ്ട് കക്ഷികളുടെയും നയങ്ങള്‍ക്ക്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ തഴെയിറക്കി പുതിയ സര്‍ക്കാരുണ്ടാക്കാമെന്ന പ്രതീക്ഷ എല്‍ ഡി എഫില്‍ ഇല്ലെന്നും മാത്യു ടി തോമസ് നയം വ്യക്തമാക്കി.

എന്നാല്‍ കെ എം മാണിയെ കൂട്ടുപിടിച്ചാണെങ്കിലും യു ഡി എഫ് സര്‍ക്കാരിനെ താഴെയിറക്കണമെന്ന് എല്‍ ഡി എഫില്‍ത്തന്നെ അഭിപ്രായമുണ്ട്. സി പി ഐ സംസ്ഥാന സെക്രട്ടറി ഇത് സംബന്ധിച്ച അഭിപ്രായം തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ സി പി എം ഇതിന് എതിരാണ് എന്നതാണ് കരുതപ്പെടുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയ ശേഷം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞത് സര്‍ക്കാരിനെ താഴെയിറക്കുന്ന കാര്യം അജണ്ടയിലില്ല എന്നാണ്.

English summary
Janathadal (s) president Mathew T Thomas made clear that they have no intention to support K M Mani as Chief Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X