240 രൂപയുടെ ഭക്ഷണത്തിന് ടിപ് അഞ്ചര ലക്ഷം
ഒട്ടാവ: സാധാരണ ഒരു ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചാല്‍ എത്ര രൂപ ടിപ് കൊടുക്കും. അന്താരാഷ്ട്ര തലത്തില്‍ ടിപ് കാല്‍കുലേറ്റര്‍ എന്ന ഓരേര്‍പ്പാടുണ്ട്. മൊത്തം കഴിച്ച ഭക്ഷണത്തിന്റെ ബില്ലിന്റെ പത്ത് ശതമാനമാണത്രെ ഇത് പ്രകാരം ടിപ് കൊടുക്കേണ്ടത്. അപ്പോള്‍ 240 രൂപക്ക് ഭക്ഷം കഴിച്ച ആള്‍ എത്ര രൂപ ടിപ് കൊടുക്കാം...?
സാധാരണ കണക്കനുസരിച്ച് 24 രൂപ കൊടുക്കേണ്ടിടത്ത് ഒരാള്‍ കൊടുത്തത് എത്രയാണെന്നറിയണ്ടെ... 57200 രൂപ. എന്നാല്‍ ഇത് വെറുമൊരു ടിപിന്റെ കഥയല്ല. ഒരു നല്ലമനുഷ്യന്റെ മനസ്സിന്റെ കഥ കൂടിയാണ്. കാനഡയിലാണ് സംഭവം നടന്നത്.

റോബര്‍ട്ട് എര്‍ബ് എന്നയാളാണ് ഇതിലെ പ്രധാന കഥാപാത്രം. അച്ഛന്റെ ചിതാഭസ്മവുമായി യാത്ര പോകുന്നതിനിടക്ക് ഒരു റസ്‌റ്റോറന്റില്‍ കയറിയതായിരുന്നു എര്‍ബ്. ക്ലിഫോര്‍ഡ് ലൂഥര്‍ എന്നയാളായിരുന്നു റസ്‌റ്റോറന്റ് ഉടമ. സംസാരത്തിനിടക്ക് തന്റെ മകള്‍ക്ക് കാന്‍സറാണെന്ന് കണ്ടെത്തിയ വിവരം ലൂഥര്‍ എര്‍ബിനോട് പറഞ്ഞു. എര്‍ബിന്റെ മകന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചതായിരുന്നു.
അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങിയ എര്‍ബ് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും റസ്റ്റോറന്റിലെത്തി. ഭക്ഷണം കഴിച്ചു. നാല് ഡോളര്‍ ആയിരുന്നു ബില്‍ . താന്‍ പണം കയ്യില്‍ കരുതിയിട്ടില്ലെന്നും പകരം ചെക്ക് തരാമെന്നും പറഞ്ഞപ്പോള്‍ ലൂഥര്‍ അദ്ഭുതപ്പെട്ടില്ല. പക്ഷേ ചെക്കില്‍ തുക എഴുതിയത് കണ്ടപ്പോള്‍ ലൂഥറിന്റെ കണ്ണ് തള്ളിപ്പോയി. 10000 കനേഡിയന്‍ ഡോളര്‍. ഏതാണ്ട് 572000 രൂപ.
കഴിഞ്ഞ വര്‍ഷം രണ്ടര കോടി കനേഡിയര്‍ ഡോളര്‍ ലോട്ടറി അടിച്ച ആളാണത്രെ എര്‍ബ്. ഇതില്‍ എഴുപത് ലക്ഷം ഡോളര്‍ ഇപ്പോള്‍ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇയാള്‍ ഉപയോഗിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണ് കാനഡയിലെ സിടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications