കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെബിക്ക് കൂടുതല്‍ അധികാരങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഓഹരിവിപണിയിലെ കള്ളനാണയങ്ങളെ പൊളിക്കാന്‍ സെബി( സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതായി വാര്‍ത്ത. ഇത് പ്രകാരം നിലവിലുള്ള സെബി ആക്ട് ഭേദഗതി ചെയ്യും.

നിക്ഷേപത്തട്ടിപ്പുകാരെ പിടികൂടുന്നതിനും മറ്റും ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിക്കാനടക്കമുള്ള അധികാരങ്ങളായിരിക്കും നിയമ ഭേദഗതി വഴി സെബിക്ക് കിട്ടുക. സെബിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമ രൂപം കൊടുത്തത്. ഭേദഗതി നിലവില്‍ വരുന്നതോടെ സെബിക്ക് പരിശോധനകള്‍ക്കും കണ്ടുകെട്ടലിനും ജപ്തി ചെയ്യാനും ഒക്കെയുള്ള അധികാരം ഉണ്ടാകും. നിക്ഷേപത്തട്ടിപ്പുകാരെ കുടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

Sebi

സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരുടെ ഫോണ്‍ കോളുകള്‍ അടക്കം പരിശോധിച്ചുകൊണ്ടായിരിക്കും ഇനി സെബി ഓഹരി വിപണി നിയന്ത്രിക്കുക. കള്ളത്തരങ്ങള്‍ നടത്താന്‍ ആളുകള്‍ പുതിയ രീതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ സെബിക്ക് അതിനൊപ്പം ഓടിയെത്താന്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ അത്യാവശ്യമായിരുന്നു.

റെയ്ഡ് നടത്താനും വസ്തു വകകള്‍ കണ്ടുകെട്ടാനും ഉത്തരവിറക്കാന്‍ സെബി ചെയര്‍മാന് ആയിരിക്കും അധികാരം. നിലവില്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ മാത്രമെ സെബിക്ക് റെയ്ഡ് നടത്താനും മറ്റ് മടപടികളെടുക്കാനും കഴിയുകയുള്ളു. മജിസ്ട്രേറ്റിന്‍റെ അനുമതിക്കായി സെബി കാത്തുനില്‍ക്കുന്നത് തട്ടിപ്പുകാര്‍ക്ക് മറ്റുവഴികളിലൂടെ രക്ഷപ്പെടാന്‍ അവസരമൊരുക്കും എന്ന ആരോപണവും നിയമഭേദഗതി വരുന്നതോടെ ഇല്ലാതാവും.

English summary
The government on Wednesday approved a proposal to amend Sebi Act for providing more powers to the market regulator to crack down on ponzi schemes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X