നിത്യ കോക്പിറ്റില്‍;പൈലറ്റ്മാര്‍ക്ക് സസ്‌പെന്‍ഷന്‍

വിമനത്തിലെ യാത്രികനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞമാസമാണ് സംഭവം നടന്നതെന്നണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൃത്യമായ ദിവസം വ്യക്തമല്ല. ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് എയര്‍ ഇന്ത്യ സംഭവത്തെ കാണുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സമാനമായ രണ്ട് സാഹചര്യങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായിരുന്നത്രെ.
വ്യോമഗതാഗത നിരീക്ഷകര്‍ക്കും ട്രെയിനി പൈലറ്റ്മാര്‍ക്കും മാത്രം ഇരിക്കാവുന്ന കോക്പിറ്റിലെ ഈ സീറ്റില്‍ യാത്രാസമയത്ത് മറ്റ് യാത്രക്കാര്‍ക്ക് പ്രവേശിക്കാന്‍ പോലും അനുമദിയില്ല. കൃത്യമായി പരിശീലനം ലഭിക്കാത്തവര്‍ കോക്പിറ്റില്‍ യാത്ര ചെയ്താല്‍ അടിയന്തര ഘട്ടങ്ങളിലെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും ഇത് ചട്ട വിരുദ്ധമാണെന്നും സുരക്ഷാ വിദഗ്ധന്‍ പറഞ്ഞു.
കന്നട, തെലുങ്ക്, തമിഴ് സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നിത്യ വയലിന്‍, ഉസ്താദ് ഹോട്ടല്‍, തത്സമയം ഒരു പെണ്‍കുട്ടി, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങലിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ്.












Click it and Unblock the Notifications