ബാംഗ്ലൂര്‍വിമാനത്താവളത്തിന് ഇനി നഗരപിതാവിന്റെ പേര്
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് കെമ്പ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരാണ് പേര് മാററുന്ന കാര്യത്തില്‍ അന്തിമ താരുമാനമെടുത്തത്.
500 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെമ്പ ഗൗഡയാണ് ബാംഗ്ലൂര്‍ നഗരം സ്ഥാപിച്ചതെന്നാണ് കുതപ്പെടുന്നത്. ബെന്ദ കല്‍ ഊര് എന്നായിരുന്നു നഗരത്തിന്റെ ആദ്യത്തെ പേരെന്നും കരുതുന്നു. ബെന്ദ കല്‍ ഊര് ആണ് പിന്നീട് ബംഗളുരു ആയതെന്നും വിശ്വസിക്കപ്പെടുന്നു. വേവിച്ച ധാന്യങ്ങളുടെ നാട് എന്നാണ് ബെന്ദ കല്‍ ഊര് എന്ന വാക്കിന്റെ അര്‍ത്ഥം.

ആദ്യം നഗര കേന്ദ്രത്തില്‍ തന്നെയായിരുന്നു ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട്. പ്രതിരോധ വകുപ്പിന്റെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡിന്റെ (എച്എഎല്‍) ഭാഗമായിരുന്നു ഇത്. പിന്നീട് 2008 ല്‍ ദേവനഹള്ളിയില്‍ പുതിയ വിമാനത്താവളം ഉണ്ടാക്കി. നഗത്തില്‍ നിന്ന് 35 കിലോമീറ്റര്‍ ദൂരെയാണ് ഇപ്പോള്‍ ബാംഗ്ലൂര്‍ വിമാനത്താവളം.
ബാംഗ്ലൂര്‍ വിമാനത്താവളത്തിന് കെമ്പ ഗൗഡയുടെ പേര്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് 2011 ഡിസംബറില്‍ കര്‍ണാടക നിയമ സഭ പ്രമേയം പാസാക്കിയിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 2013 ജൂലായ് 17 നാണ് കേന്ദ്ര മന്ത്രിസഭ അനൂകൂല തീരുമാനമെടുത്തത്. പുതിയ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നത് 2008 മെയ് 23 നായിരുന്നു.












Click it and Unblock the Notifications