ഏകീകൃത മെഡി. പൊതുപ്രവേശന പരീക്ഷ ഇനിയില്ല

ദേശീയ തലത്തില്‍ ഏകീകൃത മെഡിക്കല്‍ പൊതു പ്രവേശ പരീക്ഷ വേണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദശം കോടതി തള്ളി. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെയും മെഡിക്കല്‍ മേഖലയുടെയും നിലവാരം നിരീക്ഷിക്കുക എന്നതാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ ചുമതലെയെന്ന് കോടതി ചുണ്ടിക്കാട്ടി. അതേ സമയം പരീക്ഷയുടെ നിലവാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് തീരുമാനിക്കാം എന്ന് കോടതി വ്യക്തമാക്കി.
എംസിഐയാണ് ദേശീയ തലത്തില്‍ ഏകീകൃത മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷ വേണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ബിരുദ തലത്തിലും ബിരുദാനന്തര തലത്തിലും രണ്ട് പരീക്ഷ നടത്താനായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്.
അതേസമയം, കേസ് പരിഗണിച്ച ജഡ്ജിമാര്‍ ഏകീകൃത പ്രവേശന പരീക്ഷയെ എതിര്‍ത്തപ്പോള്‍ ഒരാള്‍ അനുകൂലിച്ചതിനെ തുടര്‍ന്ന് വിധിപ്രഖ്യപനത്തിന് സുപ്രീംകോടതി ബെഞ്ചില്‍ ഭിന്നതയുണ്ടായി.












Click it and Unblock the Notifications