Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കളേയും കൊച്ചുമകളെയും വൃദ്ധന്‍ പീഡിപ്പിച്ചു

Rape
ഭരാത്പൂര്‍: പെണ്‍മക്കളേയും കൊച്ചുമകളെയും ലൈംഗിക പീഡനത്തിന് ഇരയാക്കിയ 64 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് ഒത്താശ ചെയ്തതിന് ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബാബുലാല്‍ ധാക്കറിനെയും ഭാര്യ ശകുന്തള ധാക്കറിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ രണ്ട് പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്‍മാരും പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. രാജസ്ഥാനിലെ ബയാന്‍ സ്വദേശികളാണ് ഇവര്‍. 2013 ജൂലൈ 17 നാണ് ഇവര്‍ പൊലീസ് പിടിയിലാകുന്നത്.

അറസ്റ്റിലായ ദമ്പതികളെ ജൂലൈ 31 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബാബുലാല്‍ തന്റെ രണ്ട് പെണ്‍മക്കളേയും പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ മക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ കൊച്ചുമകളെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചതാണ് പെണ്‍മക്കളെ പ്രകോപിപ്പിച്ചത്.

ഇവര്‍ വിവരങ്ങള്‍ ഭര്‍ത്താക്കാന്‍മാരോട് പറയുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കൃഷി വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് ധാക്കര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+