മോഡിയെ കളിയാക്കിക്കൊണ്ട് വെബ്സൈറ്റ്
ദില്ലി: നരേന്ദ്ര മോഡിയെ കളിയാക്കിക്കൊണ്ട് വെബ്‌സൈറ്റ്. narendramodiplans.com എന്ന വെബ് സൈറ്റിലാണ് മോഡിയെ കളിയാക്കുന്നതരത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വളരെ പെട്ടന്ന് തന്നെ സൈറ്റിലെ വിവരങ്ങള്‍ മാറ്റുകയും ചെയ്തു.പ്രധാനമന്ത്രി ആയാല്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി എന്തൊക്കെ പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കാന്‍ പോകുന്നത് എന്നതിനെപ്പറ്റിയെല്ലാം സൈറ്റിലൂടെ അറിയാന്‍ കഴിയും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തില്‍ യാതൊരു വിവരങ്ങളും മോഡിയുടെ പേരിലുള്ള സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നില്ല.

മോഡിയുടെ പേരിലുള്ള വെബ്‌സൈറ്റ് ആയതിനാല്‍ ഒട്ടേറെ ആളുകളാണ് വെബ്‌സൈറ്റ് സന്ദര്‍ശിച്ചത്. താന്‍ തെറ്റുചെയ്‌തെന്നും മറ്റുമുള്ള മോഡിയുടെ വാക്കുകള്‍ വെബ്‌സൈറ്റ് വ്യാജ പ്രചരണം നടത്തി. 20 മണിയ്ക്കൂറിനുള്ളില്‍ 60,000 തവണയാണ് ആളുകള്‍ വെബ്‌സൈറ്റ് കണ്ടത്.മോഡിയുടേതെന്ന തരത്തില്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സന്ദേശം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മാറ്റപ്പെട്ടു.
വിജയ ചിഹ്നം കാട്ടി നില്‍ക്കുന്ന മോഡിയുടെ ചിത്രത്തോട് കൂടിയ സൈറ്റില്‍ 2002 ലെ വര്‍ഗീയ കലാപത്തെക്കുറിച്ചുള്ള മോഡിയുടെ കാഴ്ചപ്പാടുകളെയും ആശയങ്ങളെയും പറ്റി വിവരണം ഉണ്ട് എന്ന് കാണിച്ചിരുന്നു. ഇതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്ളിക്ക് ചെയ്തവര്‍ക്ക് യാതൊന്നും കാണാന്‍ സാധിച്ചില്ല. മോഡിയെ കളിയാക്കുന്നതിന് വേണ്ടിയുള്ള വെബ്‌സൈറ്റാണിതെന്ന് അപ്പോഴാണ് ആളുകള്‍ക്ക് മനസിലായത്.
രാഹുല്‍ ഗാന്ധിയെ കളിയാക്കിക്കൊണ്ടും rahulgandhiachievment.com എന്ന പേരില്‍ വെബ് സൈറ്റ് നിര്‍മ്മിച്ചിരുന്നു.












Click it and Unblock the Notifications