പന്ന്യന് പാര്‍ട്ടിയോഗത്തില്‍ വിമര്‍ശനം

കെഎം മാണിയോട് അയിത്തമില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തിന് ഉമ്മന്‍ചാണ്ടിയെക്കാള്‍ യോഗ്യന്‍ മാണിയാണെന്നും കഴിഞ്ഞ ദിവസം പന്ന്യന്‍ പറയുകയുണ്ടായി. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പന്ന്യന്‍ തന്റെ അഭിപ്രായം തിരുത്തുകയും ചെയ്തിരുന്നു.
രാഷ്ട്രീയ സാഹചര്യങ്ങള്‍ ശരിയായി കണക്കിലെടുത്ത് വേണം ഇത്തരം അഭിപ്രായ പ്രകടനം നടത്തേണ്ടതെന്ന് സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. യുഡിഎഫ് സര്‍ക്കാറിനെ താഴെയിറക്കാനായി എടുത്തുചാടേണ്ട കാര്യമില്ലെന്നും ഇത്തരം സാഹചര്യങ്ങളില്‍ ഇടപടേണ്ടത് കരുതലോടെയായിരിക്കണമെന്നും പാര്‍ട്ടി യോഗം അഭിപ്രായപ്പെട്ടു.
അഞ്ചു വര്‍ഷം ഭരിക്കാനുള്ള ഭൂരിപക്ഷം യുഡിഎഫിനുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉമ്മന്‍ ചാണ്ടിയെ മാറ്റണമെന്നാണ് എല്‍ഡിഎഫിന്റെ ആവശ്യമെന്നും മുഖ്യമന്ത്രിക്കെതിരായ പ്രക്ഷോഭം തുടരുമെന്നും പറഞ്ഞ പന്ന്യന്‍ പിണറായിയുമായുള്ള ചര്‍ച്ചയ്ക്ക ശേഷം പറഞ്ഞതത്രയും വിഴുങ്ങുകയായിരുന്നു.












Click it and Unblock the Notifications