Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യലഹരിയില്‍ അച്ഛനെ കൊന്ന യുവാവ് അറസ്റ്റില്‍

Crime
മാനന്തവാടി: മദ്യലഹരിയില്‍ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. മാനന്തവാടി പേര്യയിലാണ് സംഭവം. 79കാരനായ ജോസ് മരിച്ചതുമായി ബന്ധപ്പെട്ടാണ് മകന്‍ ബെന്നിയെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രിയാണ് ജോസ് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ബെന്നിയും അച്ഛനും തമ്മില്‍ വാക്കേറ്റമുണ്ടായതാണ് മരണത്തല്‍ കലാശിച്ചത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരോടെ അച്ഛന്‍ വാക്കേറ്റത്തിനിടയില്‍ കുഴഞ്ഞു വീണതാണെന്നാണ് ബെന്നി പറഞ്ഞത്. തുടര്‍ന്ന് നാട്ടുകര്‍ പൊലീസില്‍ വിവരമറിയിക്കുകയും ബെന്നിയെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചയ്തു.

ജോസിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി. തുടര്‍ന്ന് ബുധനാഴ്ച മാനന്തവാടി സിഐ ബിനോയിയെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോള്‍ റിമാഡിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+