'ജോപ്പന്റെ അറസ്റ്റിനു പിന്നില്‍ ആഭ്യന്തര മന്ത്രി'

ടെന്നി ജോപ്പന്റെ അറസ്റ്റിനു പിന്നില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന പുതിയ ആരോപണം. ജോപ്പന്റെ അഭിഭാഷകന്‍ ജിഎം ഇടിക്കുളയാണ് തിരുവഞ്ചൂരിനെതിരെ ആരോപണവുമായി രംഗത്തു വന്നത്.
മുഖ്യമന്ത്രി യുഎന്‍ അവാര്‍ഡ് വാങ്ങാന്‍ പോയപ്പോഴുള്ള ജോപ്പന്റെ അറസ്റ്റിനു പിന്നില്‍ ഗൂഢാലോചനയുണ്ടായിരുന്നു. മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് അറസ്റ്റ് നടന്നത്. ഇതിനു പിന്നില്‍ തിരുവഞ്ചൂരാണെന്നാണ് അഭിഭാഷകന്‍ ആരോപിക്കുന്നത്.
സോളാര്‍ തട്ടിപ്പില്‍ അറസ്റ്റിലായ നടി ശാലുവിന്റെ വീട്ടില്‍ പലു കാച്ചല്‍ ചടങ്ങിന് പോയതും സരിത എസ് നായരെ ഫോണില്‍ വിളിച്ചതും തിരവഞ്ചൂരിനെ കെണിയില്‍പ്പെടുത്തിയിരുന്നു. ശാലുവിന്റെ വീട്ടിലെ പാലുകാച്ചല്‍ ചടങ്ങിനിടയില്‍ എടുത്ത ഫോട്ടോകള്‍ വിവാദമായിരുന്നു. സരിതയുടെ കോള്‍ ലീസ്റ്റില്‍ ആഭ്യന്തര മന്ത്രിയുടെ നമ്പര്‍ കണ്ടപ്പോള്‍ മിസ്‌കോള്‍ കണ്ട് തിരിച്ചു വിളിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.












Click it and Unblock the Notifications