ജീവന് ഭീഷണിയെന്ന് സരിതനായര്‍ക്ക് പേടി

ജയിലില്‍ നിന്നും പുറത്തുവന്നാല്‍ പല പേരുകളും തന്റെ പക്കല്‍ നിന്നും വെളിപ്പെടുമെന്ന് പലര്‍ക്കും പേടിയുണ്ട്. അതിനാല്‍ തന്നെ കൊല്ലാനും മടിക്കാത്തവരുണ്ട് എന്നാണ് അഭിഭാഷകനോട് സരിത പറഞ്ഞത്. സോളാര്‍ തട്ടിപ്പില്‍ പല ഉന്നതര്‍ക്കും പങ്കുണ്ട്. ഇക്കാര്യങ്ങള്‍ സരിത വെളിപ്പെടുത്തും. ഇത് കോടതിയിലായിരിക്കുമോ എന്ന് ഉറപ്പുപറയാനാകില്ല.
ജീവന് ഭീഷണിയുണ്ട് എന്ന് മാത്രമല്ല, ടെന്നി ജോപ്പനൊപ്പം താന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച വിവരവും സരിത അഭിഭാഷകനോട് പറഞ്ഞു. 2012 ജൂലൈയില്‍ ശ്രീധരന്‍ നായര്‍ക്കൊപ്പവും സരിത മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നത്രെ. പിടിയിലായ ശേഷം ഇതാദ്യമായാണ് സരിതയുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്. നേരത്തെ സരിത പല രാഷ്ട്രീയ പ്രമുഖരുമായി ഫോണിലൂടെയും അല്ലാതെയും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം വിവാദമായ സോളാര്‍ തട്ടിപ്പ് കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രധാന പ്രതികളായ ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍, സിനിമാ - സീരിയല്‍ നടി ശാലു മേനോന്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്‍ തുടങ്ങിയവരാണ് സോളാര്‍ തട്ടിപ്പ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.












Click it and Unblock the Notifications