ജാമ്യം തള്ളിയതിനു പിന്നാലെ ഫിറോസ് കീഴടങ്ങി

ജാമ്യാപേക്ഷ തള്ളിയ കോടതി കീഴടങ്ങാന്‍ ശനിയാഴ്ച 10 മണിവരെ ഫിറോസിന് സമയം അനുവദിച്ചിരുന്നു. സിറ്റിപോലീസ് കമ്മീഷ്ണര്‍ ഓഫീസില്‍ ഫീറോസ് കീഴടങ്ങുമെന്ന് റിപ്പോര്ട്ടുകളുണ്ടായതിനെ തുടര്‍ന്ന് വന്‍ മാധ്യമപ്പട അവിടെ എത്തിയിരുന്നു. കീഴടങ്ങുന്നതിനു മുമ്പ് ഫിറോസിനെ അറസ്റ്റ് ചെയ്യാനായിരുന്ന പൊലീസിന്റെ നീക്കം. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെയും പൊലീസുകാരെയും വെട്ടിച്ച് ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ച് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ ഫിറോസ് നേരെ സ്റ്റേഷനകത്തേക്ക് കയറുകയായിരുന്നു.
2009 ല്‍ എഡിബി വായ്പ സംഘടിപ്പിച്ചു നല്‍കാം എന്ന് വാഗ്ദാനം നല്കി തിരുവനന്തപുരം സ്വദേശിയായ സലീം എന്ന വ്യവസായിയില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയ കേസിലെ മൂന്നാം പ്രതിയാണ് ഫിറോസ്. ഒരു മാസമായി ഒളിവിലായിരുന്ന ഫിറോസിനെതിരെ പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതു കൂടാതെ കഴിഞ്ഞ ദിവസം ഇയാളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു.
ഉന്നതരുടെ അറിവോടെയാണ് ഫിറോസ് ഒളിവില്‍ കഴിയുന്നതെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം തള്ളി നിമിഷങ്ങള്‍ക്കകം തന്നെ ഫിറോസ് കീഴടങ്ങിയതോടെ ഫിറോസ് തലസ്ഥാനത്തു തന്നെ ഉണ്ടായിരുന്ന എന്നത് ആരോപണത്തിന് ശക്തി കൂട്ടുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications