കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യം തള്ളിയതിനു പിന്നാലെ ഫിറോസ് കീഴടങ്ങി

  • By Aswathi
Google Oneindia Malayalam News

A Firoz
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മുന്‍ പിആര്‍ഡി ഡയറക്ടര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഫിറോസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി നിമിഷങ്ങള്‍ക്കുള്ളിലാണ് ഫിറോസ് കീഴടങ്ങിയത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സതീശ് ചന്ദ്രനാണ് ഹര്‍ജി തള്ളിയത്.

ജാമ്യാപേക്ഷ തള്ളിയ കോടതി കീഴടങ്ങാന്‍ ശനിയാഴ്ച 10 മണിവരെ ഫിറോസിന് സമയം അനുവദിച്ചിരുന്നു. സിറ്റിപോലീസ് കമ്മീഷ്ണര്‍ ഓഫീസില്‍ ഫീറോസ് കീഴടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായതിനെ തുടര്‍ന്ന് വന്‍ മാധ്യമപ്പട അവിടെ എത്തിയിരുന്നു. കീഴടങ്ങുന്നതിനു മുമ്പ് ഫിറോസിനെ അറസ്റ്റ് ചെയ്യാനായിരുന്ന പൊലീസിന്റെ നീക്കം. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെയും പൊലീസുകാരെയും വെട്ടിച്ച് ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ച് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ ഫിറോസ് നേരെ സ്‌റ്റേഷനകത്തേക്ക് കയറുകയായിരുന്നു.

2009 ല്‍ എഡിബി വായ്പ സംഘടിപ്പിച്ചു നല്‍കാം എന്ന് വാഗ്ദാനം നല്‍കി തിരുവനന്തപുരം സ്വദേശിയായ സലീം എന്ന വ്യവസായിയില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയ കേസിലെ മൂന്നാം പ്രതിയാണ് ഫിറോസ്. ഒരു മാസമായി ഒളിവിലായിരുന്ന ഫിറോസിനെതിരെ പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതു കൂടാതെ കഴിഞ്ഞ ദിവസം ഇയാളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു.

ഉന്നതരുടെ അറിവോടെയാണ് ഫിറോസ് ഒളിവില്‍ കഴിയുന്നതെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം തള്ളി നിമിഷങ്ങള്‍ക്കകം തന്നെ ഫിറോസ് കീഴടങ്ങിയതോടെ ഫിറോസ് തലസ്ഥാനത്തു തന്നെ ഉണ്ടായിരുന്ന എന്നത് ആരോപണത്തിന് ശക്തി കൂട്ടുന്നു.

English summary
Former PRD director A Firoz, an accused in solar scam, surrendered before the Thiruvananthapuram medical college police when the Kerala High Court rejected his bail plea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X