കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീന്തല്‍കുളത്തില്‍ നിന്ന് ഷോക്കേറ്റു മരിച്ചു

  • By Meera Balan
Google Oneindia Malayalam News
Lexington

ലെക്‌സിംഗ്ടണ്‍: വടക്കന്‍ കാലിഫോര്‍ണിയക്കാരിയായ പെണ്‍കുട്ടി നീന്തുന്നതിനിടെ ഷോക്കേറ്റു മരിച്ചു. ലോറന്‍ സെസില്‍ (11) ആണ് മരിച്ചത്. മറ്റ് രണ്ട് പെണ്‍കുട്ടികളോടൊപ്പം നീന്തല്‍ പിശീലിക്കുകയായിരുന്നു ലോറന്‍. നീന്തല്‍ കുളത്തിലേക്ക് വൈദ്യുത ലൈന്‍ പൊട്ടിവീണ് ഷോക്കേറ്റാണ് പെണ്‍കുട്ടി മരിച്ചത്. ലെക്‌സിംഗ് ടണിലാണ് പരിശീലകനും മറ്റുള്ളവരും നോക്കി നില്‍ക്കെ പെണ്‍കുട്ടി ധാരുണമായി കൊല്ലപ്പെട്ടത്.

മറ്റു കുട്ടികളോടൊപ്പം നീന്തുകയായിരുന്നു ലോറന്‍. പരിശീലകനും ചില കുട്ടികളുടെ രക്ഷകര്‍ത്താക്കളും സമീപത്ത് ഉണ്ടായിരുന്നു. കുളത്തിന് സമീപം പുക ഉയരുന്നത് കണ്ട പരിശീലകന്‍ പെണ്‍കുട്ടികളോട് വെള്ളത്തില്‍ നിന്നും കയറിവരാന്‍ ആവശ്യപ്പെട്ടു. നീന്തല്‍ അവസാനിപ്പിച്ച് മറ്റ് രണ്ട് പെണ്‍കുട്ടികള്‍ വളെര വേഗം കരയിലേക്ക് കയറി. എന്നാല്‍ ലോറന്‍ വെള്ളത്തില്‍ നിന്ന് കരയിലേക്ക് കയറാന്‍ ഏണിയില്‍ തൊട്ടതും ഷോക്കേറ്റ് വീഴുകയായിരുന്നു.

ലൈഫ് ഗാര്‍ഡുകള്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വൈദ്യുത ലൈന്‍ പൊട്ടി വെള്ളത്തില്‍ വീണതിനാല്‍ കുട്ടിയെ വെള്ളത്തില്‍ നിന്ന് രക്ഷിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഒടുവില്‍ കുളത്തില്‍ നിന്ന് പുറത്തെടുത്ത് ആശപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും പെണ്‍കുട്ടി മരിച്ചു.

English summary
An 11-year-old North Carolina girl was electrocuted when a current ripped through the pool where she was practicing with a team at a local swim club.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X