കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ വിവാഹം ഇനി ഇംഗ്ലണ്ടിലും

Google Oneindia Malayalam News

ലണ്ടന്‍: ഫ്രാന്‍സിന് പിന്നാലെ സ്വവര്‍ഗ വിവാഹത്തിന് ഇംഗ്ലണ്ടിലും നിയമസാധുത. ഈ വരുന്ന വേനല്‍ക്കാലം മുതല്‍ക്കാണ് സ്വവര്‍ഗ വിവാഹം നിയമപരമാകുക. ഇത് സംബന്ധിച്ച് നേരത്തെ പാര്‍ലമെന്റ് അംഗീകാരം നല്‍കിയ ബില്ലിന് എലിസബത്ത് രാഞ്ജി രാജമുദ്രയോടെ അംഗീകാരം നല്‍കി.

മതാചാരപ്രകാരം തന്നെ വിവാഹം നടത്താന്‍ ഇനിമുതല്‍ സ്വവര്‍ഗ ദമ്പതികള്‍ക്കും സാധിക്കും. കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച ബില്‍ ബ്രിട്ടീഷ് സഭയില്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചെങ്കിലും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഇനിയും സ്വവര്‍ഗ വിവാഹം അംഗീകരിച്ചിട്ടില്ല.

same sex marriage

സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്ന ലോകത്തെ പതിനഞ്ചാമത്തെ രാജ്യമാണ് ഇംഗ്ലണ്ട്. യൂറോപ്പിലെ ഒമ്പതാമത്തെയും. മെയ് മാസത്തില്‍ ഫ്രാന്‍സ് സ്വവര്‍ഗ വിവാഹത്തിന് നിമയസാധുത നല്‍കിയിരുന്നു. ഏപ്രിലില്‍ ന്യീസിലന്റും സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായി നിയമം പാസാക്കിയിരുന്നു.

എല്ലാ രാജ്യങ്ങളും സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്നവയാണ് എന്ന് കരുതരുത്. കേവലം 15 രാജ്യങ്ങളിലാണ് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയുള്ളത്. സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്ന പ്രധാനരാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് റഷ്യ. സ്വവര്‍ഗ വിവാഹത്തെ മാത്രമല്ല, സ്വവര്‍ഗ വിവാഹം നിയമപരമാക്കിയ രാജ്യങ്ങളില്‍ നിന്നുമുളളവര്‍ കുട്ടികളെ ദത്തെടുക്കുന്നത് പോലും റഷ്യയില്‍ നിരോധിച്ചിട്ടുണ്ട്.

English summary
Same-sex couples will be able to get married in England after new measures became law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X