മലാല, നിന്നെ വെടിവെച്ചതിന്റെ കാരണം ഇതാ
ലണ്ടന്‍: പാകിസ്താനില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ താലിബാന്റെ വെടിയേറ്റ് വീണ മലാല യൂസഫ്സായ്ക്ക് താലിബാന് നേതാവിന്റെ കത്ത്. മലാലക്ക് വെടിയേറ്റെന്ന വാര്‍ത്ത തന്നെ ഏറെ ദു:ഖിപ്പിച്ചുവെന്നാണ് തെഹ്രിക് ഇ താലിബാന് പാകിസ്താന് കമാന്‍ഡര്‍ അദ്നാന് റഷീദ് കത്തിലെഴുതിയിരിക്കുന്നത്.
വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മലാലയുടെ ചികിത്സ പിന്നീട് ബ്രിട്ടനില്‍ ആയിരുന്നു. മലാല പിന്നീട് പാകിസ്താനിലേക്ക് മടങ്ങിയിട്ടില്ല.

2013 ജൂലായ് 15 നാണ് കത്തെഴുതിയിരിക്കുന്നത്.
നിനക്ക് വെടിയേറ്റെന്ന വാര്‍ത്ത് ഞെട്ടിക്കുന്നതായിരുന്നു. അങ്ങനെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
സ്കൂളില്‍ പോയതിനല്ല നിന്നെ കൊല്ലാന്‍ ശ്രമിച്ചത്. പാകിസ്താനില്‍ എത്ര കുട്ടികള്‍ സ്കൂളില്‍ പോകുന്നുണ്ട്. എന്തുകൊണ്ട് മലാല മാത്രം ആക്രമിക്കപ്പെട്ടു. സ്കൂളില്‍ പോയതുകൊണ്ടല്ല, താലിബാനെതിരെ സംസാരിച്ചതിനാണ് നിന്നെ കൊല്ലാന്‍ ശ്രമിച്ചത്. താലിബാനെതിരെ നീ മനപ്പൂര്‍വ്വം പ്രചാരണം നടത്തുകയാണെന്ന് താലിബാന് വിശ്വസിക്കുന്നു. നിന്റെ വാക്കുകള്‍ പ്രകോപനരപമാണ്.
യുഎന്‍ പ്രസംഗത്തില്‍ നീ പറഞ്ഞത് പേനക്ക് വാളിനേക്കാള്‍ മൂര്ച്ചയുണ്ടെന്നല്ലേ... അപ്പോള്‍ ആ വാളിന് നേരെയാണ് വെടിവെച്ചത്. നിന്റെ പുസ്തകങ്ങള്‍ക്ക് നേരെയല്ല. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതിന് ഞങ്ങള്‍ എതിരല്ല. പക്ഷേ പടിഞ്ഞാറന്‍ പരിഷ്കാരങ്ങളെ അംഗീകരിക്കാനാവില്ല.
ഇത്രയും പറഞ്ഞ് റഷീദ് കത്ത് അവസാനിപ്പിച്ചില്ല. മലാലയോട് പാകിസ്താനിലെ സ്വാത് താഴ്വരയിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടാണ് റഷീദ് കത്ത് ചുരുക്കിയത്. നാട്ടില്‍ തിരിച്ചെത്തി വീടിനടുത്തുള്ള പെണ്‍കുട്ടികള്‍ക്കുള്ള ഏതെങ്കിലും മദ്രസയില്‍ ചേര്‍ന്ന് പഠിക്കണമെന്നും ഉപദേശിക്കുന്നുണ്ട് റഷീദ്.
കത്ത് എവിടെ നിന്നാണ് എഴുതിയിരിക്കുന്നത് എന്ന വ്യക്തമല്ല. പാകിസ്താന്റെ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അദ്നാന് റാഷിദ്. അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ജയില്‍പ്പുള്ളികള്‍ കൂട്ടമായി ജയില്‍ തകര്‍ത്തപ്പോള്‍ രക്ഷപ്പെട്ടു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications