കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാല, നിന്നെ വെടിവെച്ചതിന്റെ കാരണം ഇതാ

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: പാകിസ്താനില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ താലിബാന്റെ വെടിയേറ്റ് വീണ മലാല യൂസഫ്‌സായ്ക്ക് താലിബാന്‍ നേതാവിന്റെ കത്ത്. മലാലക്ക് വെടിയേറ്റെന്ന വാര്‍ത്ത തന്നെ ഏറെ ദു:ഖിപ്പിച്ചുവെന്നാണ് തെഹ്‌രിക് ഇ താലിബാന്‍ പാകിസ്താന്‍ കമാന്‍ഡര്‍ അദ്‌നാന്‍ റഷീദ് കത്തിലെഴുതിയിരിക്കുന്നത്.

വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മലാലയുടെ ചികിത്സ പിന്നീട് ബ്രിട്ടനില്‍ ആയിരുന്നു. മലാല പിന്നീട് പാകിസ്താനിലേക്ക് മടങ്ങിയിട്ടില്ല.

Malala Yousafzai

2013 ജൂലായ് 15 നാണ് കത്തെഴുതിയിരിക്കുന്നത്.

നിനക്ക് വെടിയേറ്റെന്ന വാര്‍ത്ത് ഞെട്ടിക്കുന്നതായിരുന്നു. അങ്ങനെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.

സ്‌കൂളില്‍ പോയതിനല്ല നിന്നെ കൊല്ലാന്‍ ശ്രമിച്ചത്. പാകിസ്താനില്‍ എത്ര കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. എന്തുകൊണ്ട് മലാല മാത്രം ആക്രമിക്കപ്പെട്ടു. സ്‌കൂളില്‍ പോയതുകൊണ്ടല്ല, താലിബാനെതിരെ സംസാരിച്ചതിനാണ് നിന്നെ കൊല്ലാന്‍ ശ്രമിച്ചത്. താലിബാനെതിരെ നീ മനപ്പൂര്‍വ്വം പ്രചാരണം നടത്തുകയാണെന്ന് താലിബാന്‍ വിശ്വസിക്കുന്നു. നിന്റെ വാക്കുകള്‍ പ്രകോപനരപമാണ്.

യുഎന്‍ പ്രസംഗത്തില്‍ നീ പറഞ്ഞത് പേനക്ക് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടെന്നല്ലേ... അപ്പോള്‍ ആ വാളിന് നേരെയാണ് വെടിവെച്ചത്. നിന്റെ പുസ്തകങ്ങള്‍ക്ക് നേരെയല്ല. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതിന് ഞങ്ങള്‍ എതിരല്ല. പക്ഷേ പടിഞ്ഞാറന്‍ പരിഷ്‌കാരങ്ങളെ അംഗീകരിക്കാനാവില്ല.

ഇത്രയും പറഞ്ഞ് റഷീദ് കത്ത് അവസാനിപ്പിച്ചില്ല. മലാലയോട് പാകിസ്താനിലെ സ്വാത് താഴ്വരയിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടാണ് റഷീദ് കത്ത് ചുരുക്കിയത്. നാട്ടില്‍ തിരിച്ചെത്തി വീടിനടുത്തുള്ള പെണ്‍കുട്ടികള്‍ക്കുള്ള ഏതെങ്കിലും മദ്രസയില്‍ ചേര്‍ന്ന് പഠിക്കണമെന്നും ഉപദേശിക്കുന്നുണ്ട് റഷീദ്.

കത്ത് എവിടെ നിന്നാണ് എഴുതിയിരിക്കുന്നത് എന്ന വ്യക്തമല്ല. പാകിസ്താന്റെ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അദ്‌നാന്‍ റാഷിദ്. അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ജയില്‍പ്പുള്ളികള്‍ കൂട്ടമായി ജയില്‍ തകര്‍ത്തപ്പോള്‍ രക്ഷപ്പെട്ടു.

English summary
A Taliban commander has written to teenage schoolgirl Malala Yousafzai explaining why she was shot in the head by the group – but also expressing regret that it ever happened.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X