കാമുകിയുടെ മകനെ തീയിട്ട് കൊല്ലാന്‍ ശ്രമിച്ചു

പിറ്റ്‌സ് ബര്‍ഗ്: പെന്‍സില്‍ വാനിയയില്‍ കാമുകിയുടെ മകനെ യുവാവ് തീയിട്ട് കൊല്ലാന്‍ ശ്രമിച്ചു. പരുക്കേറ്റ എഴുവയസ്സുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെസ്റ്റ് പെന്‍സില്‍വാനിയയിലാണ് ഏഴ് വയസ്സുകാരനെ അമ്മയുടെ കാമുകന്‍ തീയിട്ട് കൊല്ലാന്‍ ശ്രമിച്ചത്. എഡ്വേര്‍ഡ് ബി മ്യേഴ്‌സ്(25) ആണ് കുട്ടിയെ തീയിട്ട് കൊല്ലാന്‍ ശ്രമിച്ചത്.
തന്നെ സഹായിക്കാതതിന് ആദ്യം കുട്ടിയുടെ നേര്‍ക്ക് നെയില്‍ പോളിഷ് എറിയുകയും അതിനുശേഷം കുട്ടിയെ തീയിടാനും ശ്രമിച്ചു. ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടാകുമെന്നും സംശയിക്കുന്നു. സ്റ്റൗവില്‍ നിന്നും കുട്ടിയുടെ ദേഹത്തേക്ക് ഇയാള്‍ തീ വലിച്ചെറിയുകയായിരുന്നു.
ഈ സമയത്ത് കുട്ടിയുടെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. നെഞ്ചിലും മുഖത്തും ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് നേരെ പലതരം അക്രമങ്ങള്‍ ഉണ്ടാകുമെങ്കിലും ഏഴ് വയസ്സുകാരനോട് കാട്ടിയത് അതിയായ ക്രൂരതയാണെന്ന് സാക്‌സണ്‍ ബര്‍ഗിലെ പൊലീസ് ചീഫ് ജോ ബെഷം പറഞ്ഞു. മ്യേഴ്‌സിന്റെ 15 വയസ്സുകാരനായ മകനും ജുവനൈല്‍ നിയമപ്രകാരം വിചാരണ നേരിടുന്നു. കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications